കണ്ണൂർ: ധനരാജ് ഫണ്ടില്‍ നിന്ന് ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ല എന്ന് എം വി ജയരാജൻ. കെപിസിസി അധ്യക്ഷൻ കെ സുധാകരന് മറുപടിയായി ഇറക്കിയ പ്രസ്താവനയിലാണ് എം വി ജയരാജൻ റെ പ്രതികരണം.
"രക്തസാക്ഷികളുടെ പേരില്‍ പണം പിരിച്ച് അത് തട്ടിയെടുക്കുന്ന ശീലം സിപിഎമ്മിന് ഇല്ല. ധനരാജ് ഫണ്ടില്‍ നിന്ന് ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ല. ബന്ധുക്കള്‍ക്ക് ഫണ്ട് നല്‍കിയതും, വീട് നിര്‍മ്മിച്ചതും കേസിന് വേണ്ടി ചെലവഴിച്ചതും ഈ ഫണ്ട് ഉപയോഗിച്ചാണ്. ബഹുജനങ്ങളില്‍ നിന്ന് ഫണ്ട് പിരിക്കുമ്പോള്‍ തന്നെ ഇക്കാര്യങ്ങളെല്ലാം പറഞ്ഞതാണ്. പയ്യന്നൂര്‍ കോ-ഓപ്പ്. റൂറല്‍ ബാങ്കില്‍ ധനരാജിന്‍റെ പേരിലുള്ള കടം നേരത്തെ കൊടുത്തു തീര്‍ത്തതാണ്. പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ അവശേഷിക്കുന്ന കടം പാര്‍ട്ടി നല്‍കുകയും ചെയ്യും. " എം വി ജയരാജൻ പ്രസ്താവനയിൽ വ്യക്തമാക്കി.
പയ്യന്നൂർ സി വി ധൻരാജ് രക്തസാക്ഷി ഫണ്ടിലെ 42 ലക്ഷം രൂപ കാണാനില്ലെന്ന വിവാദം പുകയുന്നതിനിടയിലാണ് എം വി ജയരാജന്റെ പ്രസ്താവന. ധൻരാജിന്റെ കുടുംബത്തിനുള്ള 15 ലക്ഷത്തോളം രൂപയുടെ കടബാധ്യത ഏറ്റെടുത്ത് വീട്ടുമെന്ന് പറഞ്ഞാണ് ധനസമാഹരണം നടത്തിയിരുന്നത്. എന്നാൽ ഇത് ഉണ്ടായില്ല എന്നതാണ് വിമർശനത്തിന് വഴിവെച്ചത്.
Also Read-
'ശവംതീനി എന്ന പ്രയോഗത്തിന് ഏറ്റവും അനുയോജ്യൻ കെപിസിസി പ്രസിഡന്റ്'; കെ സുധാകരന് മറുപടിയുമായി എം വി ജയരാജൻരക്തസാക്ഷിയായ സി വി ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ സിപിഎമ്മിന് ഒരു കോടി രൂപയോളം ഫണ്ട് ലഭിച്ചതായാണ് വിവരം. കുടുംബാഗങ്ങളുടെ പേരിൽ 18 ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തിയിട്ടുണ്ട്. വീടു നിർമാണത്തിനായി 25 ലക്ഷത്തിലധികം രൂപ ചിലവഴിച്ചു. ബാക്കിവന്ന 42 ലക്ഷം രൂപയെ സംബന്ധിച്ചാണ് ആക്ഷേപം ഉയർന്നത്.
Also Read-
മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ച DYFI നേതാവിന് സസ്പെൻഷൻപയ്യന്നൂരിലെ രണ്ട് സിപിഎം നേതാക്കളുടെ പേരിലുള്ള ജോയിൻ അക്കൗണ്ടുകളിൽ 42 ലക്ഷം രൂപ സ്ഥിരനിക്ഷേപമാക്കിയിരുന്നു എന്ന് വിവരം പുറത്ത് വന്നു. ഇതിന് ലഭിച്ച പലിശയെ കുറിച്ചും വ്യക്തതയില്ല. പിന്നീട് സ്ഥിര നിക്ഷേപം പിൻവലിച്ചതായി വാർത്തകൾ പരന്നു. ഈ തുക പാർട്ടി പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് മാറ്റി എന്ന് അധികൃതർ വിശദീകരിച്ചതായാണ് വിവരം.
ധൻരാജ് രക്തസാക്ഷി ഫണ്ടിൽ ബാക്കി ഉണ്ടാക്കേണ്ട 42 ലക്ഷം രൂപയും കെട്ടിട നിർമ്മാണ ഫണ്ട് ബാക്കിവന്ന 9 ലക്ഷം രൂപയും അടക്കം 51 ലക്ഷം രൂപ എവിടെയാണെന്ന ചോദ്യമാണ് സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നത്. ഇക്കാര്യം വിശദീകരിക്കാൻ പാർട്ടി നേതൃത്വത്തിന് വ്യക്തമായി കഴിയുന്നില്ല എന്നാണ് ആക്ഷേപം.
കണക്കുകളിലെ ഈ പൊരുത്തക്കേട് പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ യോഗങ്ങളിൽ സമർപ്പിച്ചിരുന്നു എന്നാണ് വിവരം. കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയത് നടപടിയുടെ ഭാഗമല്ലെന്ന് സിപിഎം തറപ്പിച്ചു പറയുമ്പോഴും കണക്കുകൾ പരിശോധിക്കേണ്ടി വന്നത് കുഞ്ഞുകൃഷ്ണൻ ഇടപെടലിനെ തുടർന്നാണെന്ന് അണികളിൽ ഒരു വലിയ വിഭാഗം കരുതുന്നു.
സിപിഎമ്മിൽ ധനരാജ് രക്തസാക്ഷി ഫണ്ട് സംബന്ധിച്ച വിവാദം വലിയതോതിൽ വാർത്തകളിൽ ഇടം പിടിക്കുമ്പോഴാണ് വിശദീകരണവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ എത്തിയത് എന്നും ശ്രദ്ധേയം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.