ആന്തൂര്‍ നഗരസഭ: പികെ ശ്യാമളക്ക് എതിരെ നടപടിക്ക് ഒരുങ്ങി സിപിഎം
ആന്തൂര്‍ നഗരസഭ: പികെ ശ്യാമളക്ക് എതിരെ നടപടിക്ക് ഒരുങ്ങി സിപിഎം
പികെ ശ്യാമളക്ക് വീഴ്ച പറ്റിയെന്നും നടപടി വേണമെന്നുമുള്ള കടുത്ത നിലപാടിലാണ് കണ്ണൂര്‍ നേതൃത്വം
പി കെ ശ്യാമള
Last Updated :
Share this:
കണ്ണൂര്‍: പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പികെ ശ്യാമളയ്ക്കെതിരെ നടപടിയ്ക്കൊരുങ്ങി സിപിഎം. ശ്യാമളയ്ക്കെതിരായ നടപടി അടുത്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ചെയ്യും. സംസ്ഥാന സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റി വിളിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യവസായിയുടെ ആത്മഹത്യയില്‍ പികെ ശ്യാമളക്ക് വീഴ്ച പറ്റിയെന്നും നടപടി വേണമെന്നുമുള്ള കടുത്ത നിലപാടിലാണ് കണ്ണൂര്‍ നേതൃത്വം.
പികെ ശ്യാമളക്ക് എതിരെ പ്രദേശിക തലത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടെന്നും വിലയിരുത്തലുണ്ട്. പൊതു സമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന വിലയിരുത്തലിലാണ് നടപടിയ്ക്കൊരുങ്ങുന്നത്. വിഷയം ചര്‍ച്ചചെയ്യാന്‍ അടിയന്തര ജില്ലാ കമ്മിറ്റിയും വിളിക്കും.
നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്ക്കെതിരേയുള്ള പരാതിയില്‍ വ്യവസായിയുടെ ഭാര്യ ഉറച്ചു നില്‍ക്കുകയാണ്. ഇതും സിപിഎമ്മില്‍ ചര്‍ച്ചയാകും. നാളെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റും അടുത്ത രണ്ടു ദിവസങ്ങളില്‍ സംസ്ഥാന സമിതിയും ചേരാനിരിക്കെയാണ് ആന്തൂര്‍ വിഷയത്തില്‍ നടപടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
കഴിഞ്ഞദിവസമായിരുന്നു കണ്വെന്ഷന് സെന്റര്‍ ഉടമയായ സാജന് ആത്മഹത്യ ചെയ്തത്. കണ്വെന്ഷന് സെന്ററിന് നഗരസഭാ ലൈസന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്നുള്ള പ്രശ്നങ്ങളായിരുന്നു ഇയാളുടെ ആത്മഹത്യക്ക് പിന്നില്‍.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.