• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കാവിക്കൊടിയല്ല, ഗണേശചിത്രമുള്ള മഞ്ഞപ്പതാക'; പാലക്കാട് ഗണേശോത്സവത്തില്‍ CPM വിശദീകരണം

'കാവിക്കൊടിയല്ല, ഗണേശചിത്രമുള്ള മഞ്ഞപ്പതാക'; പാലക്കാട് ഗണേശോത്സവത്തില്‍ CPM വിശദീകരണം

സംഘപരിവാര്‍ സംഘടിപ്പിച്ച പരിപാടിയാണെന്ന് തെറ്റിദ്ധരിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു

  • Last Updated :
  • Share this:
    പാലക്കാട്: സംഘപരിവാര്‍ മാതൃകയിലുള്ള കൊടിയുപയോഗിച്ച് ഗണേശോത്സവം നടത്തിയ ശോഭയാത്ര വിവാദത്തില്‍ വിശദീകരണവുമായി സിപിഎം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ചിറ്റൂര്‍ അഞ്ചാംമൈല്‍ കുന്നങ്കാട്ടുപതിയിലാണ് ബ്രാഞ്ച് കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തില്‍ ഗണേശോത്സവം നടത്തിയത്. ഇളം മഞ്ഞ നിറത്തിലുള്ള പതാകയില്‍ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്താണ് ഉപയോഗിച്ചത്.

    എന്നാല്‍ അവിടെ ഉപയോഗിച്ചത് കാവിക്കൊടിയല്ലെന്നും ഗണേശചിത്രം ആലേഖനം ചെയ്ത മഞ്ഞപ്പതാകയുമാണെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കി. സിപിഎം മേട്ടുക്കട ബ്രാഞ്ച് ഭാരവാഹിയുടെയും മുന്‍ ഡിവൈഎഫ്‌ഐ നേതാവിന്റെയും നേതൃത്വത്തിലായിരുന്നു ഘോഷയാത്ര. എന്നാല്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയായിരുന്നില്ലെന്നും നാട്ടുകാരുടെ പരിപാടിക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു എന്നുമാത്രമേയുള്ളൂവെന്നുും സിപിഎം നല്ലേപ്പിള്ളി 2 ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി ശിവന്‍ പറയുന്നു.

    Also Read-കരിമീൻ പൊള്ളിച്ചതിന് 550 രൂപ; വറുത്ത തിലോപ്പിയക്ക് 300 രൂപ; ചേർത്തലയിലെ ഹോട്ടലിനെതിരെ നടപടിക്ക് ശുപാർശ

    ഗണേശോത്സവത്തിന്റെ പേരില്‍ കുറെക്കാലമായി ഭീമമായ പണപ്പിരിവു നടത്തി തുച്ഛമായ തുക ചെലവു ചെയ്തു പരിപാടി നടത്തുന്നതില്‍ പ്രതിഷേധിച്ചാണു നാട്ടുകാര്‍ ബിജെപിക്കാര്‍ക്കൊപ്പം നില്‍ക്കാതെ പ്രത്യേകം ആഘോഷം നടത്തിയതെന്നും ശിവന്‍ പറഞ്ഞു.

    എന്നാല്‍, ആര്‍.എസ്.എസ്. ഔദ്യോഗികമായി ഉപയോഗിക്കാറുള്ള കാവിക്കൊടിക്ക് സമാനമായി ത്രികോണാകൃതിയിലും ശിവജിചിത്രം ആലേഖനംചെയ്യുന്ന പതാകയുടെ മാതൃകയിലായിരുന്നു പരിപാടിയില്‍ ഉപയോഗിച്ച കൊടിയും. വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടിപ്പിച്ച പരിപാടിയാണെന്ന് തെറ്റിദ്ധരിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

    Also Read-തിരുവോണത്തിന് ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് തുറക്കില്ല; ബാറുകള്‍ പ്രവര്‍ത്തിക്കും

    ഹിന്ദുത്വ ആശയത്തിലേക്കുള്ള സിപിഎം അണികളുടെ പ്രവേശനം കേരളത്തിലെ രാഷ്ട്രീയമാറ്റത്തിന്റെ സൂചനയാണെന്നും ഹൈന്ദവ സംഘടനകളുടെ ആഘോഷങ്ങള്‍ സിപിഎം ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും ബിജെപി പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് എകെ ഓമനക്കുട്ടന്‍ പറഞ്ഞു.
    Published by:Jayesh Krishnan
    First published: