• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM | ചരിത്ര പ്രദര്‍ശനത്തില്‍ നിന്നും ആരെയും ഒഴിവാക്കിയിട്ടില്ല; മുഴുവന്‍ കാര്യങ്ങളും ഉള്‍കൊള്ളിക്കുവാന്‍ കഴിഞ്ഞിട്ടില്ല; CPM

CPM | ചരിത്ര പ്രദര്‍ശനത്തില്‍ നിന്നും ആരെയും ഒഴിവാക്കിയിട്ടില്ല; മുഴുവന്‍ കാര്യങ്ങളും ഉള്‍കൊള്ളിക്കുവാന്‍ കഴിഞ്ഞിട്ടില്ല; CPM

280ൽപ്പരം ചരിത്ര ചിത്രങ്ങൾ ആലേഖനം ചെയ്താണ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സി.പി.എം ചരിത്ര പ്രദർശനം ഒരുക്കിയിരിക്കുന്നത്.

News18 Malayalam

News18 Malayalam

  • Share this:
സി പി എം(CPM) ചരിത്ര പ്രദർശനത്തിൽ മന്നത്ത് പത്മനാഭൻ ഇല്ലാത്തതിൽ വിമർശനവുമായി എൻ. എസ് എസ്.(NSS) രംഗത്ത് വന്നതാണ് വിമർശനത്തിന് ഇടയാക്കിയത്. സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി എറണാകുളം മറൈൻ ഡ്രൈവിലെ പ്രത്യേക പന്തലിൽ നടക്കുന്ന ചരിത്ര പ്രദർശനത്തിൽ നിന്നുമാണ് മന്നത്ത് പത്മനാഭനെ ഒഴിവാക്കിയത്. ഇതിന് എതിരെ രൂക്ഷമായ ഭാഷയിൽ എൻ. എസ്. എസ് രംഗത്ത് വന്നതോടെ സി. പി. എം രംഗത്ത് വന്നത്.

280ൽപ്പരം ചരിത്ര ചിത്രങ്ങൾ ആലേഖനം ചെയ്താണ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സി.പി.എം ചരിത്ര പ്രദർശനം ഒരുക്കിയിരിക്കുന്നത്. പക്ഷേ മുഴുവൻ കാര്യങ്ങളും പ്രദർശനത്തിൽ ഉൾകൊള്ളിക്കുവാൻ കഴിഞ്ഞിട്ടില്ല. ചരിത്ര പ്രദർശനത്തിൽ നിന്നും ആരെയും ബോധപൂർവ്വം ഒഴിവാക്കിയിട്ടില്ല. മന്നത്തെ ഉൾപ്പെടുത്താൻ കഴിയാതെ പോയത് പരിശോധിക്കുമെന്നും ജില്ലാ കമ്മറ്റിയംഗവുംചരിത്ര പ്രദർശന കൺവീനറുമായ അഡ്വ. വി. സലിം പറഞ്ഞു.

കേരളത്തിൻ്റെ നവോത്ഥാന മുന്നേറ്റ ചരിത്രങ്ങളും, കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയും, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുമെല്ലാം പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ശ്രീനാരായണ ഗുരവും, അയ്യങ്കാളിയും ഉൾപ്പെടെയുള്ള നവോത്ഥാന നായകൻമാരും പ്രദർശനത്തിൽ ഇടം പിടിച്ചപ്പോൾ മന്നത്ത് പത്മനാഭൻ്റെ ചിത്രം പ്രദർശനത്തിൽ ഉൾക്കൊള്ളിക്കാതെ പോയതാണ് എൻ.എസ്.എസിനെ ചൊടിപ്പിച്ചത്. മന്നം ഒഴിവാക്കപ്പെട്ടപ്പോൾ 57 ലെ കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ മന്നത്ത് പത്മനാഭൻ്റെ നേതൃത്വത്തിൽ നടന്ന വിമോചനത്തെ കുറിച്ച് ചരിത്ര പ്രദർശനത്തിൽ വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.

Also Read-CPM | രാഷ്ട്രീയപ്പാർട്ടികൾ താൽക്കാലിക നേട്ടത്തിനുവേണ്ടി മന്നത്ത് പത്മനാഭന്റെ ചിത്രം സൗകര്യം പോലെ ഉയർത്തിപ്പിടിക്കുന്നു: NSS

വിമോചന സമരം തുറന്ന് കാണിക്കുന്ന ചിത്രങ്ങൾ ചരിത്ര പ്രദർശനത്തിൽ വലിയ പ്രാധാന്യത്തോടെയാണ്  സി.പി.എം ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ ബില്ലിനെതിരെ പിന്തിരിപ്പൻ ശക്തികൾ ഒന്നിക്കുന്ന എന്ന തലക്കെട്ടിൽ 57 ലെ പത്രങ്ങൾ ചരിത്ര ദർശനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. വിമോചനക്കാർ ചുട്ടെരിച്ച ഉദിയന്നൂർ പ്രൈമറി സ്കൂളും ചിത്രത്തിലുണ്ട്. ചിലർ കഥയറിഞ്ഞ് ആടി. ചിലർ കഥയറിയാതെ ആടി എന്നാണ് വിമോചന സമരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.ആനയും അമ്പാരിയുമായി പണം വന്ന വഴികൾ എന്ന തലക്കെട്ടിൽ C I A  പണം വാങ്ങി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചെന്നും ചരിത്രപ്രദർശനത്തിൽ ഓർമ്മപ്പെടുത്തുന്നുണ്ട്.

എന്നാൽ രാഷ്ട്രീയപ്പാർട്ടികൾ മന്നത്തു പത്മനാഭന്റെ ചിത്രം സൗകര്യം പോലെ ഉയർത്തിപ്പിടിക്കുന്നു എന്നാണ്  എൻഎസ്എസ് ഉയർത്തിയ വിമർശനം. അത് അവരുടെ താല്ക്കാലിക രാഷ്ട്രീയനേട്ടത്തിനുവേണ്ടിയാണ്. സമുദായവും സമൂഹവും അത് തിരിച്ചറിയുന്നുണ്ട് എന്നു  ജി.സുകുമാരൻ നായർ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.

Also Read-AK Balan| 'ദുനിയാവ് ഉള്ളിടത്തോളം കാലം കേരളം CPM ഭരിക്കും; തെറ്റുപറ്റിയാൽ പിണറായിയും പുറത്തുപോകും': എ കെ ബാലൻ‌

മന്നം സമാധി ദിനത്തിൽ സിപിഎം പാർട്ടി പത്രമായ ദേശാഭിമാനിയിൽ മന്നത്ത് പത്മനാഭനെ കുറിച്ച് നൽകിയ പ്രത്യേക ലേഖനത്തിൽ അദ്ദേഹത്തിന്റെ ഐതിഹാസിക പോരാട്ടങ്ങൾ ഓർമ്മിപ്പിച്ചിരുന്നു.  എന്നാൽ വിമോചന സമരക്കാരുടെ ചതിക്കുഴിയിൽ മന്നത്ത് പത്മനാഭൻ പെട്ടുപോയതാണെന്ന്   ലേഖനത്തിൽ വിശദീകരിച്ചിരുന്നു. ഇതുമൂലം ആകാം സാമൂഹിക പരിഷ്കർത്താക്കളുടെ പട്ടികയിൽ നിന്ന് മന്നത്ത് പത്മനാഭന്റെ ചിത്രം ഒഴിവാക്കിയത്.

സമുദായ താൽപ്പര്യത്തോടൊപ്പം  ജനാധിപത്യവും മതേതരത്വവും രാജ്യ താൽപര്യങ്ങളും കാത്തു സൂക്ഷിക്കുന്ന കാര്യത്തിൽ മന്നത്ത് പത്മനാഭൻ എന്നും ബദ്ധശ്രദ്ധനായിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ദുർവ്യായങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹിക പരിഷ്കർത്താവ് മന്നത്ത് പത്മനാഭൻ. രാഷ്ട്രീയ നീക്കങ്ങൾക്ക് വേണ്ടി മന്നത്ത് പത്മനാഭൻ ഒരിക്കലും നിലകൊണ്ടിട്ടില്ല.  അതുതന്നെയാണ് നായർ സർവീസ് സൊസൈറ്റിയും പിന്തുടരുന്നത് എന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിശദീകരിക്കുന്നു.

Also Read-CPM | 'കേന്ദ്രത്തിന്‍റെ ജനവിരുദ്ധ നയങ്ങൾക്കുള്ള ബദലാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്':സീതാറാം യെച്ചൂരി; CPM സംസ്ഥാനസമ്മേളനം തുടങ്ങി

മന്നം സമാധി ദിനത്തിൽ സിപിഎം പാർട്ടി പത്രമായ ദേശാഭിമാനിയിൽ മന്നത്ത് പത്മനാഭനെ കുറിച്ച് നൽകിയ പ്രത്യേക ലേഖനത്തിൽ അദ്ദേഹത്തിന്റെ ഐതിഹാസിക പോരാട്ടങ്ങൾ ഓർമ്മിപ്പിച്ചിരുന്നു.  എന്നാൽ വിമോചന സമരക്കാരുടെ ചതിക്കുഴിയിൽ മന്നത്ത് പത്മനാഭൻ പെട്ടുപോയതാണെന്ന്   ലേഖനത്തിൽ വിശദീകരിച്ചിരുന്നു. ഇതുമൂലം ആകാം സാമൂഹിക പരിഷ്കർത്താക്കളുടെ പട്ടികയിൽ നിന്ന് മന്നത്ത് പത്മനാഭന്റെ ചിത്രം ഒഴിവാക്കിയത്.  സമുദായ താൽപ്പര്യത്തോടൊപ്പം  ജനാധിപത്യവും മതേതരത്വവും രാജ്യ താൽപര്യങ്ങളും കാത്തു സൂക്ഷിക്കുന്ന കാര്യത്തിൽ മന്നത്ത് പത്മനാഭൻ എന്നും ബദ്ധശ്രദ്ധനായിരുന്നു.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ദുർവ്യായങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹിക പരിഷ്കർത്താവ് മന്നത്ത് പത്മനാഭൻ. രാഷ്ട്രീയ നീക്കങ്ങൾക്ക് വേണ്ടി മന്നത്ത് പത്മനാഭൻ ഒരിക്കലും നിലകൊണ്ടിട്ടില്ല.  അതുതന്നെയാണ് നായർ സർവീസ് സൊസൈറ്റിയും പിന്തുടരുന്നത് എന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിശദീകരിക്കുന്നു.
Published by:Jayesh Krishnan
First published: