തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെയും പ്രതിപക്ഷ സമരങ്ങളെയും പ്രതിരോധിക്കാന്‍ ഫ്ലക്സ് പ്രചരണവുമായി സിപിഎം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും വിവിധ ലോക്കല്‍ കമ്മിറ്റികളും ബ്രാഞ്ചുകളുമാണ് നഗരംനീളെ ഫ്ലക്സുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ രാഷ്ട്രീയ സൂര്യതേജസെന്നും ചൈതന്യമെന്നുമൊക്കെ വിശേഷിപ്പിച്ചാണ് ഫ്ലക്സുകള്‍. പിണറായി വിജയന്റെ മാസ് ഡയലോഗുകളും ഫ്ലക്സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയ സൂര്യതേജസിനെതിരെ നായ്ക്കളുടെ കൂട്ടക്കുര, ഇല്ലാ തകര്‍ക്കാന്‍ പറ്റില്ല ഈ ചൈതന്യത്തെ, നീയൊന്നും ഒരു ചുക്കും ചെയ്യില്ല, ഇവിടെ ഭരിക്കുന്നത് ഇടതു പക്ഷമാണ് എന്നിങ്ങനെയാണ് ഫ്ലക്സുകള്‍.
അതേസമയം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്സ്മെന്റിന് ലഭിച്ചു. പകര്‍പ്പ് ലഭിച്ചതിന് പിന്നാലെ സ്വപ്നയെ വിശദമായി ചോദ്യം ചെയ്ത് മൊഴിയെടുക്കാന്‍ ഇഡി തീരുമാനിച്ചു. ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
സ്വപ്ന സുരേഷ് 164 എ വഴി കോടതിയ്ക്ക് നല്കിയ 27 പേജുള്ള രഹസ്യ മൊഴിയാണ് ഇഡിയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇഡിയുടെ കേന്ദ്ര ഡയറക്ടറേറ്റ് ഈ മൊഴി പരിശോധിച്ച് അന്വേഷണവുമായി പോകാന്‍ കൊച്ചി യൂണിറ്റിന് നിര്‍ദ്ദേശം നല്കി. കള്ളപ്പണ കേസില്‍ ഇഡി ചോദ്യം ചെയ്തപ്പോള്‍ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങള്‍ ഇപ്പോള്‍ നല്കിയ 164 സ്റ്റേറ്റ്മെന്റില്‍ ഉണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.