കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചു; സിപിഎമ്മിന് ഒരു വാർഡിൽ കൂടി ഏകപക്ഷീയ വിജയം

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എതിരില്ലാതെ എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ച വാർഡുകളുടെ എണ്ണം 16 ആയി

News18 Malayalam
Updated: November 22, 2020, 9:58 PM IST
കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചു; സിപിഎമ്മിന് ഒരു വാർഡിൽ കൂടി ഏകപക്ഷീയ വിജയം
News18 malayalam
  • Share this:
കണ്ണൂർ തലശ്ശേരി നഗരസഭയിലെ മമ്പള്ളിക്കുന്ന് വാർഡില കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചതോടെ സിപിഎമ്മിന് ഒരു സീറ്റ് കൂടെ ഏകപക്ഷീയ വിജയം. ഇതോടെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എതിരില്ലാതെ എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ച വാർഡുകളുടെ എണ്ണം 16 ആയി.

കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രികയിൽ നാമനിർദേശകന്റെ ഒപ്പ് വ്യാജമാണെന്ന പരാതി വന്നിരുന്നു. ഇതോടെ കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചു. ഇത്തവണ ബിജെപിക്കും സ്ഥാനാർഥി ഇല്ലാതായതോടെ എൽഡിഎഫ് സ്ഥാനാർഥി വിജയം ഉറപ്പിക്കുകയായിരുന്നു.

Also Read  'നിങ്ങളെ ആര് വിശ്വസിക്കും മുഖ്യമന്ത്രീ?' പൊലീസ് നിയമ ഭേദഗതി ന്യായീകരിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ VT ബല്‍റാം

അതേസമയം നാമനിർദേശകനായ കോൺഗ്രസ് അനുഭാവി പരാതി നൽകിയതു സിപിഎമ്മിന്റെ ഭീഷണിക്കു വഴങ്ങിയാണെന്നു കോൺഗ്രസ് ആരോപിച്ചു. സിപിഎം കോട്ടയായ മമ്പള്ളിക്കുന്നിൽ കഴിഞ്ഞ തവണയും വലിയ വോട്ടുകളുടെ മാർജിനിൽ സിപിഎം സ്ഥാനാർഥിയായിരുന്നു വിജയിച്ചത്.
Published by: user_49
First published: November 22, 2020, 9:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading