• HOME
  • »
  • NEWS
  • »
  • kerala
  • »
  • കർമസമിതി പ്രവർത്തകന്‍റെ മരണം; CPM പ്രവർത്തകൻ അറസ്റ്റിൽ

കർമസമിതി പ്രവർത്തകന്‍റെ മരണം; CPM പ്രവർത്തകൻ അറസ്റ്റിൽ

  • Share this:
    പന്തളം: അയ്യപ്പ കർമസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താന്‍റെ മരണവുമായി ബന്ധപ്പെട്ട് സി പി എം പ്രവർത്തകനെ അറസ്റ്റ് ചെയ്തു. സിപിഎം പ്രവർത്തകൻ പന്തളം സ്വദേശിയായ കണ്ണന്‍റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാളാണ് കല്ലേറ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

    പന്തളം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സി പി എം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

    ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ
    കർമസമിതി പന്തളത്ത് ബുധനാഴ്ച പ്രതിഷേധപ്രകടനം നടത്തിയിരുന്നു. പ്രകടനത്തിന് നേരെയുണ്ടായ കല്ലേറിൽ പരുക്കേറ്റ ഇയാൾ ഇന്നലെ രാത്രിയാണ് മരിച്ചത്. കല്ലേറിൽ ഇയാൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

    പന്തളം- മാവേലിക്കര റൂട്ടിലുള്ള സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് പരിസരത്തു നിന്നാണ് കല്ലേറ് ഉണ്ടായതെന്നും കല്ലേറിനു പിന്നിൽ സിപിഎം ആണെന്നും ശബരിമല കർമസമിതി ആരോപിച്ചിരുന്നു.

    ആയിരത്തോളം പേരായിരുന്നു ഇന്നലെ പന്തളത്ത് നടന്ന പ്രകടനത്തിൽ പങ്കെടുത്തത്. ഇവർക്ക് നേർക്കുണ്ടായ ആക്രമണത്തിൽ പത്തോളം പേർക്ക് പരുക്കേറ്റിരുന്നു.

    ബുധനാഴ്ച പുലർച്ചെയായിരുന്നു കനകദുർഗ, ബിന്ദു എന്നിവർ ശബരിമലയിൽ ദർശനം നടത്തിയത്. യുവതീപ്രവേശന വാർത്തകൾ പുറത്തുവന്നതോടെ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം ഉടലെടുത്തിരുന്നു.

    First published: