• HOME
  • »
  • NEWS
  • »
  • kerala
  • »
  • Haridas Murder case|ഹരിദാസിനെ കൊലപ്പെടുത്തിയത് രണ്ടാമത്ത ശ്രമത്തിൽ; ആദ്യ ശ്രമം ഫെബ്രുവരി 14 ന്

Haridas Murder case|ഹരിദാസിനെ കൊലപ്പെടുത്തിയത് രണ്ടാമത്ത ശ്രമത്തിൽ; ആദ്യ ശ്രമം ഫെബ്രുവരി 14 ന്

ഫെബ്രുവരി 14ാം തീയ്യതി രാത്രി 10 മണിക്ക് കൊലപ്പെടുത്താനായിരുന്നു പദ്ധതിയിട്ടത്.

കൊല്ലപ്പെട്ട ഹരിദാസ്

കൊല്ലപ്പെട്ട ഹരിദാസ്

  • Share this:
    കണ്ണൂർ: കൊല്ലപ്പെട്ട സിപിഎം(cpm) പ്രവർത്തകൻ പുന്നോൽ താഴെ വയലിൽ ഹരിദാസിനെ (Haridas Murder case)കൊലപ്പെടുത്തിയത് രണ്ടാമത്തെ ശ്രമത്തിൽ. അറസ്റ്റിലായവരുടെ കുറ്റസമ്മത മൊഴിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് അന്വേഷണ സംഘം. ഇപ്പോൾ കസ്റ്റഡിയിലുള്ള നിജിൽ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രമം നടത്തിയത്. ഫെബ്രുവരി 14ാം തീയ്യതി രാത്രി 10 മണിക്ക് കൊലപ്പെടുത്താനായിരുന്നു പദ്ധതിയിട്ടത്.

    ഹരിദാസിനെ കൊലപ്പെടുത്തിയത് ബിജെപി പ്രവർത്തകരുടെ സംഘമാണെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും ഗൂഢാലോചന നടന്നെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

    കേസിൽ അറസ്റ്റിലായ രണ്ടാംപ്രതി പുന്നോലിലെ കെ.വി.വിമിന്റെ കുറ്റമസമ്മത മൊഴിയിൽ പറയുന്നതു പ്രകാരം വിമിൻ ഉൾപ്പെടെയുള്ളവർ ഫെബ്രുവരി 14 ന് രാത്രി 10.30 ന് അന്വേഷിച്ച് ചെല്ലുകയും കൊല നടത്തുന്നതിനുള്ള സംഘത്തെ തയ്യാറാക്കിനിര്‍ത്തുകയും ചെയ്തു. ഇതിനായി നിജിന്‍ദാസിനെയും ആത്മജനെയും സമീപിച്ചതായും കുറ്റസമ്മതമൊഴിയിലുണ്ട്. ഹരിദാസന്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പതിയിരുന്ന് ആക്രമിക്കാനായിരുന്നു പദ്ധതി. എന്നാല്‍ അന്ന് ശ്രമം വിജയിച്ചില്ല.

    Also Read-Haridas Murder case|കണ്ണൂർ പുന്നോലിലെ ഹരിദാസ് വധം; ബിജെപി മണ്ഡലം പ്രസിഡണ്ട് അടക്കം നാല് പേർ അറസ്റ്റിൽ

    അതേസമയം, ഹരിദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
    കണ്ണവം സ്‌റ്റേഷനിലെ സി പി ഒ സുരേഷിനെയാണ് ചോദ്യം ചെയ്തത്. കൊലപാതകം നടക്കുന്നതിനു മുമ്പ് കേസിൽ അറസ്റ്റിലായ പ്രതി ലിജീഷ് സുരേഷിനെ ഫോണിൽ വിളിച്ചിരുന്നു.

    കേസിൽ ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്‍റ് തലശ്ശേരി നഗരസഭ വാർഡ് കൗൺസിലറുമായ ലിജേഷ് ഉൾപ്പടെ 4 ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ് അറസ്റ്റിലായത്. ഗൂഢാലോചന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

    Also Read-ബിജെപി നേതാവ് ലിജേഷ് പരസ്യമായി ഭീഷണി മുഴക്കി; ഹരിദാസിന് വധഭീഷണിയുണ്ടായിരുന്നെന്ന് സഹോദരൻ

    കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ് ലിജേഷ് സിപിഎമ്മിനെതിരെ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ക്ഷേത്രത്തിലെ തർക്കവുമായി ബന്ധപ്പെട്ടു ഹരിദാസിനെയും സഹോദരനെയുമുൾപ്പെടെ ആക്രമിച്ച സംഘത്തിലുള്ളവരാണ് പിടിയിലായത്. രണ്ട് ബൈക്കുകളിലായെത്തിയ നാല് പേരടങ്ങുന്ന കൊലയാളി സംഘത്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

    അമിത രക്തസ്രാവമാണ് ഹരിദാസിന്റെ മരണത്തിന് കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഹരിദാസിന്റെ വലതുകാലിൽ മാരകമായ നാല് വെട്ടുകളേറ്റിട്ടുണ്ട്. ഇടതുകാൽ പൂർണമായും വെട്ടിമാറ്റി. ഇരുപതോളം വെട്ടുകളാണ് ഹരിദാസിന്റെ ശരീരത്തിലുണ്ടായിരുന്നത്.

    ഫെബ്രുവരി 21 ന് പുലർച്ചെ രണ്ട് മണിയോടെയാണ് മത്സ്യതൊഴിലാളിയായ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലിലായിരുന്നു സംഭവം. വീട്ടിന് സമീപത്ത് വെച്ചാണ് ഹരിദാസിന് വെട്ടേറ്റത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഹരിദാസൻ അടുക്കള ഭാഗത്തെത്തി മീൻ ഭാര്യ മിനിയെ ഏൽപ്പിച്ച ശേഷം മുൻഭാഗത്തേക്കു പോകുന്നതിനിടെ അക്രമികൾ ചാടി വീഴുകയായിരുന്നു.

    ബഹളം കേട്ട് ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു. ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് അക്രമം നടന്നത്. രണ്ട് ബൈക്കുകളിലായി എത്തിയ അക്രമി സംഘമാണ് കൊല നടത്തിയത്. ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സഹോജരൻ സുരനും വെട്ടേറ്റിരുന്നു.
    Published by:Naseeba TC
    First published: