നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രസംഗത്തിൽ പിണറായി സർക്കാരിനെ വിമർശിച്ചു; അയിഷ റെന മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധം

  പ്രസംഗത്തിൽ പിണറായി സർക്കാരിനെ വിമർശിച്ചു; അയിഷ റെന മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധം

  യോഗത്തിൽ ആയിഷ റെന പറഞ്ഞ വാക്കുകൾ ഇങ്ങനെ. "പ്രതിഷേധങ്ങളെ അടിച്ചമർത്തി പിണറായി സർക്കാർ ജയിലിൽ വച്ച വിദ്യാർത്ഥികളെ വിട്ടയക്കണം എന്ന ആവശ്യവും മുന്നോട്ട് വെക്കുക ആണ് "

  ayisha rehna speech

  ayisha rehna speech

  • Share this:
  മലപ്പുറം: കൊണ്ടോട്ടിയിൽ പ്രസംഗത്തിനിടെ പിണറായി സർക്കാരിനെ വിമർശിച്ചതിന് ജാമിയ മിലിയ സമരത്തിലൂടെ ശ്രദ്ധേയയായ അയിൽ റെനയ്ക്കെതിരെ പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ. പൗരത്വ ബില്ലിനെതിരെ കൊണ്ടോട്ടിയിൽ നടന്ന പൗരാവലിയുടെ പ്രതിഷേധ യോഗത്തിൽ ആണ് സംഭവം. സിപിഎം, മുസ്ലീം ലീഗ്, കോൺഗ്രസ്, വെൽഫെയർ പാർട്ടി, കൊണ്ടോട്ടിയിലെ വ്യാപാരികൾ തുടങ്ങിയവരെല്ലാം ചേർന്നാണ് സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചത്. കൊണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ സ്മാരകത്തിൽ നടന്ന സമാപനയോഗത്തിൽ ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥിനിയും വിരൽ ചൂണ്ടി പോലീസിനെ വിറപ്പിച്ച സമരക്കാരിയുമായ ആയിഷ റെനയും ഉണ്ടായിരുന്നു. യോഗത്തിൽ ആയിഷ റെ ന പറഞ്ഞ വാക്കുകൾ ഇങ്ങനെ.

  "ബഹുജൻ മുസ്ലീം പൊളിറ്റിക്സിന്റെ തുടർച്ചയാണ് ഇവിടെ കാണുന്നത്. ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുക ആണ്. ആസാദിനെ അറസ്റ്റ് ചെയ്ത പോലീസ് നയത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു.. അത് പോലെ തന്നെ പ്രതിഷേധങ്ങളെ അടിച്ചമർത്തി പിണറായി സർക്കാർ ജയിലിൽ വച്ച വിദ്യാർത്ഥികളെ വിട്ടയക്കണം എന്ന ആവശ്യവും മുന്നോട്ട് വെക്കുക ആണ് "

  ഇങ്ങനെ പറഞ്ഞു മുദ്രാവാക്യം വിളിച്ച് അയിഷ റെന സംസാരം അവസാനിപ്പിച്ച ഉടനെ ഇടതു പക്ഷ പ്രവർത്തകർ
  പ്രതിഷേധവുമായി രംഗത്തെത്തി.

  "പിണറായിയെ വിമർശിച്ച അയിഷ റെന മാപ്പ് പറയുക, പിണറായിയെ തെറ്റിദ്ധരിച്ച അയിഷ റെന മാപ്പ് പറയുക.. പ്രതിഷേധം പ്രതിഷേധം" മുദ്രാവാക്യങ്ങൾ ഉയർന്നു.. അയിഷ റെന മാപ്പ് പറയണം എന്നു പറഞ്ഞുള്ള മുദ്രാവാക്യം വിളികൾ ശക്തമായി... ഇതോടെ അയിഷ റെന വിശദീകരണവും ആയി വന്നു..

  "ഞാൻ മാപ്പ് പറയാം, ദയവ് ചെയ്ത് എല്ലാവരും സമ്മതിക്കു" ബഹളത്തിനിടെ അയിഷ പറഞ്ഞു. " നമ്മൾ തമ്മിൽ ഒരു
  ഇന്റേണൽ കോൺഫ്ലിക്റ്റോ വിഷയങ്ങളോ ഉണ്ടാകരുത്" അയിഷ

  മലയാളത്തിൽ പറയ്, എന്ന് പ്രതിഷേധക്കാർ.. " നമ്മൾ തമ്മിൽ ഒരു ഇന്റേണൽ കോൺഫ്ളിക്ട്ട്‌ ഉണ്ടാകരുത്, ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം ആണ്" വീണ്ടും അയിഷ.

  " എന്ത് അഭിപ്രായം? അത് പറയാൻ പറ്റില്ല...ഇത് പൊതു വേദി ആണ്.... മാപ്പ് പറയ്യ്‌... അന്റെ സ്വന്തം അഭിപ്രായം പുരേൽ പോയി പറഞ്ഞാല് മതി.. ഇവിടെ അല്ല... പിണറായി സർക്കാരിനെ എന്താ പറഞ്ഞത്? മാപ്പ്.. മാപ്പ് പറഞ്ഞാ മതി" ബഹളങ്ങൾ ഉയർന്നു.

  അതിനിടെ അയിഷ റെന കൈ ഉയർത്തി എന്തോ പറയുന്നുണ്ടായിരുന്നു...പക്ഷേ ആ വാക്കുകൾ ബഹളത്തിൽ.മുങ്ങി..
  ബഹളം തുടർന്നതോടെ അയിഷ റെന പിൻവാങ്ങി.
  Published by:Anuraj GR
  First published:
  )}