• HOME
  • »
  • NEWS
  • »
  • kerala
  • »
  • സിപിഎം യുവനേതാവ് അഡ്വ.കെ.റ്റി മാത്യു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

സിപിഎം യുവനേതാവ് അഡ്വ.കെ.റ്റി മാത്യു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

വിനോദ സഞ്ചാര കേന്ദ്രമായ പാണിയേലി പോര് വെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം ഇറങ്ങുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. 

  • Share this:

    എസ്എഫ്ഐ മുൻ കേന്ദ്ര കമ്മറ്റി അംഗവും ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായിരുന്ന അഡ്വ.കെ.റ്റി മാത്യൂ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പെരുമ്പാവൂരിൽ ആയിരുന്നു അന്ത്യം. സിപിഎം മാരാരിക്കുളം ഏരിയാ കമ്മറ്റി അംഗമായ മാത്യൂ  ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും ആലപ്പുഴ മുൻ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു.

    വിനോദ സഞ്ചാര കേന്ദ്രമായ പാണിയേലി പോര് വെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം ഇറങ്ങുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.മാത്യുവിന്‍റെ വേര്‍പാടില്‍ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ എ.എ റഹീം എം.പി അടക്കമുള്ളവര്‍ അനുശോചനമറിയിച്ചു.

    Published by:Arun krishna
    First published: