തൃശ്ശൂർ : സി.പി.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കൊന്ന കേസിൽ സി പി എമ്മിൻ്റെ കള്ള പ്രചരണം പൊളിഞ്ഞെന്നു ബി.ജെ.പി. കൊലക്കേസിൽ അറസ്റ്റിലായ ഷെമീർ സി.പി.എം പ്രവർത്തകനാണ്. ഇയാളുടെ അറസ്റ്റോടെ മന്ത്രി ഏ.സി മൊയ്തീൻ ബി.ജെ.പിക്കെതിരെ പ്രചരിപ്പിച്ച പച്ചക്കള്ളം പൊളിഞ്ഞിരിക്കുകയാണെന്നും അധ്യക്ഷൻ കെ.കെ അനീഷ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.
സ്വന്തം സഖാവിനെ കൊന്ന കുറ്റം ബിജെപിയുടെ തലയിൽ ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് മൊയ്തീൻ നടത്തിയത്. രണ്ട് ഗ്രൂപ്പിൽപ്പെട്ട സി.പി.എം സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് സനൂപ് കൊല്ലപ്പെട്ടതെന്ന് ബി.ജെ.പി പറഞ്ഞത് സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്നും അനീഷ് കുമാർ പ്രതികരിച്ചു.
ഷെമീറിനെ സംരക്ഷിക്കാൻ സിപിഎം-പോലീസ് ഗൂഡാലോചനയ്ക്കെതിരെ ബി.ജെ.പി സമരം ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ് നിവൃത്തിയില്ലാതെ 12 ദിവസങ്ങൾക്ക് ശേഷം ഇപ്പോൾ പ്രതിയെ പിടിച്ചിരിക്കുന്നത്.
Also Read പുതുശ്ശേരി CPM ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം; ഒരാൾ കൂടി പിടിയിൽ
എതിർ ഗ്രൂപ്പിനെ ഇല്ലാതാക്കാൻ സനൂപ് ഉൾപ്പെടെയുള്ളവരെ ചിറ്റിലങ്ങാട്ടേക്ക് പറഞ്ഞ് വിട്ടത് മന്ത്രി മൊയ്തീനാണെന്നാണ് സംശയം. അതിനെക്കുറിച്ച് പോലീസ് അന്വേഷിക്കണം. ഇരിക്കുന്ന സ്ഥാനത്തോട് അല്പമെങ്കിലും നീതി പുലർത്തുന്നുണ്ടെങ്കിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച മന്ത്രി മൊയ്തീൻ മാപ്പ് പറയണമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ കെ അനീഷ്കുമാർ ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm branch secratary attacked, DYFI Murder, Murder in Thrissur