'കൊറോണ പടർന്നത് പിണറായി സർക്കാരിൻ്റെ വീഴ്ച'; വാർത്ത ഷെയർ ചെയ്ത പൊലീസുകാരന് സസ്പെൻഷൻ

പാലക്കാട് ഹേമാംബിക നഗർ പൊലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രവി ദാസിനെതിരെയാണ് നടപടിയെടുത്തത്.

News18 Malayalam | news18-malayalam
Updated: April 1, 2020, 10:56 PM IST
'കൊറോണ പടർന്നത് പിണറായി സർക്കാരിൻ്റെ വീഴ്ച'; വാർത്ത ഷെയർ ചെയ്ത പൊലീസുകാരന് സസ്പെൻഷൻ
പൊലീസുകാരന് സസ്പെൻഷൻ
  • Share this:
സമൂഹ മാധ്യമത്തിൽ സർക്കാരിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ട പൊലീസ്  ഉദ്യോഗസ്ഥനെ സസ്പെൻ്റ് ചെയ്തു. പാലക്കാട് ഹേമാംബിക നഗർ പൊലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രവി ദാസിനെതിരെയാണ് നടപടിയെടുത്തത്.

സംസ്ഥാനത്ത് കൊറോണ വന്നത് പിണറായി സർക്കാരിൻ്റെ വീഴ്ച കൊണ്ടാണെന്നുൾപ്പെടെയുള്ള വാർത്തകൾ ഫേസ് ബുക്കിൽ ഷെയർ ചെയ്തതിനാണ് സിവിൽ പൊലീസ് ഓഫീസർ രവി ദാസിനെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്.

You may also like:കോവിഡ് തോറ്റു: മരണമുഖത്തു നിന്നും ബ്രയാൻ നീൽ ജീവിതത്തിലേക്ക് തിരിച്ചെത്തി [NEWS]COVID 19| സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് വിതരണം ഏപ്രിൽ ആദ്യവാരം മുതൽ; കിറ്റിലുള്ളത് 17 വിഭവങ്ങൾ [NEWS]COVID 19| തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്കൊപ്പം യാത്ര; അഞ്ച് ട്രെയിനുകളിലെ ആയിരക്കണക്കിന് യാത്രക്കാർ നിരീക്ഷണത്തിൽ [PHOTOS]

ഏറ്റവും കൂടുതൽ കൊറോണ ബാധിതർ കേരളത്തിൽ.. കേരളം നമ്പർ.. 1 എന്നിങ്ങനെ  രവിദാസിൻ്റെ ഫേസ്ബുക്കിലുടനീളം സർക്കാരിനെതിരായ പോസ്റ്റുകളാണ്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുമ്പോൾ അതിനൊപ്പം നിൽക്കേണ്ട പോലീസുദ്യോഗസ്ഥൻ നിരന്തരം സമൂഹ മാധ്യമത്തിൽ സർക്കാരിനെ അപഹസിച്ച് ചട്ടലംലനം നടത്തുന്നതിനെതിരെ  സേനക്കകത്ത് നിന്ന് തന്നെ വലിയ പ്രതിഷേധമുയർന്നിരുന്നു.
First published: April 1, 2020, 10:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading