'സഖാവ് വള്ളി നിക്കറുമിട്ട് അജന്തയിൽ ആദിപാപം കണ്ടുനടന്നപ്പോൾ നീലകണ്ഠൻ കമ്യൂണിസ്റ്റ് ആയതാണ്': സി.ആർ. നീലകണ്ഠൻ

ഫേസ്ബുക്ക് പോസ്റ്റിലാണ് സി.ആർ നീലകണ്ഠൻ തന്നെ സംഘിയാക്കാൻ ശ്രമിക്കുന്നവർക്ക് മറുപടി നൽകിയിരിക്കുന്നത്.

news18
Updated: May 7, 2019, 9:44 PM IST
'സഖാവ് വള്ളി നിക്കറുമിട്ട് അജന്തയിൽ ആദിപാപം കണ്ടുനടന്നപ്പോൾ നീലകണ്ഠൻ കമ്യൂണിസ്റ്റ് ആയതാണ്': സി.ആർ. നീലകണ്ഠൻ
ഫേസ്ബുക്ക് പോസ്റ്റിലാണ് സി.ആർ നീലകണ്ഠൻ തന്നെ സംഘിയാക്കാൻ ശ്രമിക്കുന്നവർക്ക് മറുപടി നൽകിയിരിക്കുന്നത്.
  • News18
  • Last Updated: May 7, 2019, 9:44 PM IST
  • Share this:
കൊച്ചി: തന്നെ സംഘിയാക്കാൻ ശ്രമിക്കുന്നവർക്ക് കൃത്യമായ മറുപടി നൽകി സി.ആർ നീലകണ്ഠൻ. സഖാവ് വള്ളി നിക്കറുമിട്ട് അജന്തയിൽ ആദിപാപം കണ്ടുനടന്നപ്പോൾ നീലകണ്ഠൻ കമ്യൂണിസ്റ്റ് ആയതാണെന്നാണ് സി.ആർ നീലകണ്ഠൻ മറുപടി നൽകിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് സി.ആർ നീലകണ്ഠൻ തന്നെ സംഘിയാക്കാൻ ശ്രമിക്കുന്നവർക്ക് മറുപടി നൽകിയിരിക്കുന്നത്.

സി.ആർ നീലകണ്ഠന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

എന്നെ സംഘിയാക്കാൻ മുട്ടി നിൽക്കുന്ന സഖാക്കൻമാരോട് ഒരു വാക്ക്

സഖാവ് വള്ളി നിക്കറുമിട്ട് അജന്തയിൽ ആദിപാപം കണ്ട് നടന്നപ്പോൾ നീലകണ്ഠൻ കമ്മ്യൂണിസ്റ്റ് ആയതാണ്.. താങ്കളെ പോലെ ഇവിടെ ഇൗ ഫെയ്സ്ബുക്കിൽ കിടന്നു ചിലച്ചയ്ക്കുന്നതല്ല, അടിയന്തരാവസ്ഥ കാലത്ത് മുദ്രാവാക്യം വിളിച്ചു ജയിലിൽ കിടന്നതാണ് എന്റെ വിപ്ലവം.

അത് കൊണ്ട് സംഘിപ്പട്ടം എന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാൻ നോക്കണ്ടാ.. ഞാൻ ഇവിടെ തന്നെ കാണും നിങ്ങൾ വികസനത്തിന്റെ പേരിൽ അടിച്ചമർത്താൻ നോക്കുന്ന ജനങ്ങൾക്കൊപ്പം, അവരുടെ മുന്നിൽ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആയി, ആം ആദ്മിയായി.

Published by: Joys Joy
First published: May 7, 2019, 9:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading