നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആലപ്പുഴ ബൈപ്പാസിൽ വിള്ളൽ; പരിശോധന നടത്തി; രണ്ടാഴ്ച നിരീക്ഷിക്കാൻ തീരുമാനം

  ആലപ്പുഴ ബൈപ്പാസിൽ വിള്ളൽ; പരിശോധന നടത്തി; രണ്ടാഴ്ച നിരീക്ഷിക്കാൻ തീരുമാനം

  പ്രോഫോമീറ്റർ എന്ന ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തിയത്. ബൈപ്പാസിന് തകരാറില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. അഞ്ച് മീറ്ററോളം നീളത്തിൽ ഒറ്റ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. ചെറുവിള്ളലുകൾ നാലെണ്ണമുണ്ട്. 

  News18 malayalam

  News18 malayalam

  • Share this:
   ആലപ്പുഴ: 48 വർഷത്തെ കാത്തിരിപ്പിന് ശേഷം തുറന്ന ആലപ്പുഴ ബൈപ്പാസിലെ അടിപ്പാതയിൽ വിള്ളൽ. മാളികമുക്കിലെ അടിപ്പാതയ്ക്ക് മുകളിൽ കണ്ടെത്തിയ വിള്ളൽ ദേശീയപാത ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ പരിശോധിച്ചു. പ്രോഫോമീറ്റർ എന്ന ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തിയത്. ബൈപ്പാസിന് തകരാറില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇപ്പോഴുള്ള വിള്ളലുകൾ വലുതാകുന്നുണ്ടോ എന്ന് രണ്ടാഴ്ച നിരീക്ഷിക്കും. രണ്ട് പതിറ്റാണ്ട് മുൻപ് ബൈപ്പാസിന്റെ ഒന്നാം ഘട്ടത്തിൽ നിർമിച്ച ഭാഗമാണിത്.

   വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ച പരിശോധന മൂന്ന് മണിക്കൂറോളം നീണ്ടു. മാളികമുക്കിൽ നിർമിച്ച 2 അടിപ്പാതകളിൽ വടക്കേ അടിപ്പാതയുടെ കോൺക്രീറ്റിന് താഴെയാണ് കഴിഞ്ഞ ദിവസം നാട്ടുകാർ വിള്ളൽ കണ്ടത്. അന്നുതന്നെ ദേശീയപാത വിഭാഗം പ്രാഥമിക പരിശോധന നടത്തിയിരുന്നു. പെയിന്റ് ഇളകിയതാണെന്നായിരുന്നു പരിശോധനയ്ക്കുശേഷം ഉദ്യോഗസ്ഥർ പറഞ്ഞത്. നൂൽ പോലുള്ള വിള്ളൽ പിന്നീട് സമീപ ഭാഗങ്ങളിലും കണ്ടെത്തിയതോടെയാണ് ദേശീയപാത വിഭാഗം വിദഗ്ധ പരിശോധന നടത്തിയത്.

   Also Read- കുവൈറ്റിൽ രണ്ടാഴ്ച വിദേശികൾക്ക് പ്രവേശന വിലക്ക്; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ

   തിരുവനന്തപുരത്ത് നിന്നെത്തിയ ചീഫ് എഞ്ചിനീയർ എം അശോക് കുമാർ, ആലപ്പുഴ എക്സിക്യൂട്ടിവ് എഞ്ചിനീയർ ആർ അനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. അഞ്ച് മീറ്ററോളം നീളത്തിൽ ഒറ്റ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. ചെറുവിള്ളലുകൾ നാലെണ്ണമുണ്ട്.

   കോൺക്രീറ്റ് തുരന്ന് പരിശോധിക്കുന്ന പഴയ രീതി ഒഴിവാക്കാനാണ് പ്രോഫോമീറ്റർ ഉപയോഗിക്കുന്നത്. കോൺക്രീറ്റിലെ വിള്ളൽ അതിവേഗത്തിൽ കണ്ടെത്താൻ ഇതിലൂടെ കഴിയും. മനുഷ്യശരീരത്തിലെ സ്കാനിങ്ങിന് സമാനമായ പരിശോധനയാണിത്. ഉള്ളിൽ ഇരുമ്പുകമ്പിയുള്ള ഭാഗവും ഇല്ലാത്ത ഭാഗവും പരിശോധനയിൽ തിരിച്ചറിയാം. കമ്പിയുള്ള ഭാഗത്തെത്തുമ്പോൾ ചുവന്ന ലൈറ്റ് തെളിയും. അവിടെ അടയാളപ്പെടുത്തി രണ്ടാഴ്ച നിരീക്ഷിക്കുമ്പോൾ വിള്ളൽ കൂടുന്നുണ്ടോ എന്ന് അറിയാനാകും.

   Also Read- തമിഴ്നാട്ടിൽ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനെ കണ്ണുകെട്ടി ക്രൂരമായി മർദിച്ചു

   സമൂഹ മാധ്യമങ്ങളിൽ ബൈപ്പാസ് വിള്ളൽ ചർച്ചയാവുകയും പാലാരിവട്ടം പാലവുമായി ബന്ധപ്പെടുത്തി ട്രോളുകൾ പ്രചരിക്കുകയും ചെയ്തിരുന്നു.

   ജനുവരി 28നാണ് ആലപ്പുഴ ബൈപ്പാസ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തുല്യപങ്കാളിത്തതോടെ 350 കോടിയിലധികം രൂപ മുടക്കിയാണ് ബൈപ്പാസ് പൂർത്തിയാക്കിയത്. 1987 ൽ തുടക്കം കുറിച്ച സ്വപ്നമാണ്ണ് നാലരപതിറ്റാണ്ടിന് ശേഷം യാഥാർത്ഥ്യമാകുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ 172 കോടി വീതമാണ് പദ്ധതിക്കായി ചെലവിട്ടത്. റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിനും ജംഗ്ഷനുകളുടെ നവീകരണത്തിനുമായി സംസ്ഥാനം 25 കോടി അധികമായും ചെലവാക്കിയിട്ടുണ്ട്.

   Also Read- ആസിഫ് അലിയുടെ ജന്മദിനത്തിൽ ഫോർട്ട് കൊച്ചിക്കാർക്കുള്ള സമ്മാനമായി പുതിയ സിനിമയുടെ മാസ്കുകൾ

   6.8 കിലോമീറ്ററാണ് ബൈപ്പാസിന്‍റെ നീളം. അതില്‍ 4.8 കിലോമീറ്റർ എലിവേറ്റഡ് ഹൈവേയും 3.2 കിലോമീറ്റര്‍ മേല്‍പ്പാലവുമാണ്. പാലത്തിന്റെ ഭാര പരിശോധന അടക്കം പൂർത്തിയായിരുന്നു. ആലപ്പുഴ ബീച്ചിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് തന്നെ ബൈപ്പാസിലൂടെ യാത്ര ചെയ്യാൻ സാധിക്കാമെന്നതാണ് പ്രത്യേകത.
   Published by:Rajesh V
   First published:
   )}