നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബഷീര്‍ കൊല്ലപ്പെട്ട സംഭവം; ശ്രീറാം ഓടിച്ച വാഹനത്തിന്റെ ക്രാഷ് ടെസ്റ്റ് നടത്തി

  ബഷീര്‍ കൊല്ലപ്പെട്ട സംഭവം; ശ്രീറാം ഓടിച്ച വാഹനത്തിന്റെ ക്രാഷ് ടെസ്റ്റ് നടത്തി

  കാറിന്റെ ക്രാഷ് ഡാറ്റ റെക്കോര്‍ഡ് പരിശോധിക്കാനാണ് ശ്രമം

  അപകടം സൃഷ്ടിച്ച കാർ

  അപകടം സൃഷ്ടിച്ച കാർ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വാഹനത്തിന്റെ ക്രാഷ് ടെസ്റ്റ് നടത്തി. അപകട സമയത്തെ കാറിന്റെ വേഗം അറിയാന്‍ നിര്‍മാണ കമ്പിനിയുടെ സഹായത്തോടെയായിരുന്നു പരിശോധന. കാറിന്റെ ക്രാഷ് ഡാറ്റ റെക്കോര്‍ഡ് പരിശോധിക്കാനാണ് ശ്രമം. പ്രത്യേക അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

   ഫോക്സ് വാഗണ്‍ കമ്പനി നേരിട്ട് നടത്തുന്ന സാങ്കതിക പരിശോധനയിലൂടെ വാഹനം അപകടത്തില്‍പ്പെടുമ്പോഴുള്ള വേഗതയടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ശ്രീറാം വാഹനമോടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ വാഹനം അമിതവേഗത്തിലാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

   Also Read: ബഷീര്‍ കൊല്ലപ്പെട്ട സംഭവം; ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

   അതിനിടെ അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍ വാഹന നിയമപ്രകാരം തിരുവനന്തപുരം ആര്‍ടിഒ ഒരുവര്‍ഷത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

   കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടും വിശദീകരണം നല്‍കാത്തതിനെത്തുടര്‍ന്നാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. മുപ്പത് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനുള്ള അനുമതിയും ആര്‍ടിഒ നല്‍കിയിട്ടുണ്ട്.

   First published:
   )}