• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മരടിൽ ജുഡീഷ്യൽ അന്വേഷണം വേണം; ഫ്ലാറ്റുടമകൾക്കു വേണ്ടി രാഷ്ട്രപതിയെ കാണും: ക്രെഡായ്

പത്തുവര്‍ഷമായി നികുതി അടയ്ക്കുന്നതിനാല്‍ നിയമവിധേയമായാണ് നിര്‍മാണം നടന്നതെന്ന് സുപ്രീംകോടതിയെ അറിയിക്കണമെന്നും ക്രെഡായ് ആവശ്യപ്പെട്ടു.

news18-malayalam
Updated: September 15, 2019, 2:51 PM IST
മരടിൽ ജുഡീഷ്യൽ അന്വേഷണം വേണം;  ഫ്ലാറ്റുടമകൾക്കു വേണ്ടി രാഷ്ട്രപതിയെ കാണും: ക്രെഡായ്
news18
  • Share this:
തിരുവനന്തപുരം: മരട് ഫ്ളാറ്റ് വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഫ്ലാറ്റുടമകൾക്കു വേണ്ടി രാഷ്ട്രപതിയെ കാണുമെന്നും ഫ്ലാറ്റ് നിർമ്മാതാക്കളുടെ സംഘടനയായ  ക്രെഡായ് (കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ). പത്തുവര്‍ഷമായി നികുതി അടയ്ക്കുന്നതിനാല്‍ നിയമവിധേയമായാണ് നിര്‍മാണം നടന്നതെന്ന് സുപ്രീംകോടതിയെ അറിയിക്കണമെന്നും ക്രെഡായ് ആവശ്യപ്പെട്ടു.

ഫ്ലാറ്റുകള്‍ നിയമാനുസൃതമായാണ് നിര്‍മിച്ചത്. രജിസ്ട്രേഷന്‍ സമയത്തും നികുതി സ്വീകരിക്കുന്ന വേളയിലും നിയമലംഘനം നടത്തിയതായി  പറഞ്ഞിട്ടില്ല. ഉദ്യോഗസ്ഥതലത്തിലെ പാളിച്ചകളാണ് നിലവിലെ അവസ്ഥയ്ക്കു കാരണം. ഇക്കാര്യം സർക്കാർ  കോടതിയെ ബോധ്യപ്പെടുത്തണം.

സുപ്രീംകോടതിയുടെ അനുമതി വാങ്ങാതെ ഉപസമിതി രൂപീകരിച്ചതും സാങ്കേതിക സമിതി അംഗങ്ങളെ നിശ്ചയിച്ചതും സര്‍ക്കാര്‍ കോടതിയെ ധരിപ്പിക്കണം.

തീരദേശ നിയന്ത്രണ മേഖലാ നിയമത്തിന്റെ രണ്ടാം കാറ്റഗറിയില്‍ ഉള്‍പ്പെട്ട സ്ഥലമായതിനാല്‍ മരടിലെ ഫ്ളാറ്റുകള്‍ ചട്ടം ലംഘിച്ചല്ല നിര്‍മിച്ചിരിക്കുന്നതെന്നും ക്രെഡായ് ചൂണ്ടിക്കാട്ടി.

Also Read ഉത്തരവാദിത്തമില്ലെന്ന് നിർമ്മാതാക്കൾ; സർവകക്ഷിയോഗം വിളിച്ച് സർക്കാർ

First published: September 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...