• HOME
  • »
  • NEWS
  • »
  • kerala
  • »
  • CREMATION OF RIZABAVA HELD WITH FULL STATE HONOURS MM TV

റിസബാവയ്ക്ക് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ ഖബറടക്കം നടത്തി

ഖബറടക്കം കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ

ഖബറടക്കം കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ

  • Share this:
കൊച്ചി: ചലച്ചിത്രതാരം റിസബാവയുടെ മൃതദേഹം സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങ്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഖബറടക്കം നടത്തിയത്.

വൃക്കരോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയ്ക്കാണ് റിസബാവ അന്തരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതിനെത്തുടർന്നാണ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സംസ്കാര ചടങ്ങുകൾ നടത്തി. ഇന്ന് രാവിലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയത്. നേരത്തെ നിശ്ചയിച്ചിരുന്ന പൊതുദർശന ചടങ്ങ് ഒഴിവാക്കിയിരുന്നു. എറണാകുളം ജില്ലാ കളക്ടർ റിസബാവയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ ഖബറടക്കം നടത്തി.

നാടകരംഗത്തു നിന്ന് സിനിമാ ലോകത്തെത്തിയ റിസബാവ വില്ലന്‍ വേഷങ്ങളിലൂടെയാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടത്. 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും പ്രതിഭ തെളിയിച്ച റിസബാവയ്ക്ക് 2011-ല്‍ ഡബ്ബിംഗിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 2011ൽ കർമയോഗി എന്ന ചിത്രത്തിന് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡ് നേടി.

40 വർഷത്തെ അഭിനയ ജീവിതത്തിൽ നാടകത്തിലും സിനിമയിലും സീരിയലുകളിലുമായി നൂറിലധികം കഥാപാത്രങ്ങൾ അവതരിപ്പിച്ചു. നാടക വേദികളിലൂടെ അഭിനയ രംഗത്തെത്തി. 1984ൽ വിഷുപ്പക്ഷിയിൽ ആദ്യ കഥാപാത്രം. പക്ഷേ പ്രേക്ഷകരിലേക്കെത്തിയത് 1990ൽ ഷാജി കൈലാസിന്റെ ഡോക്ടർ പശുപതിയിലെ നായക വേഷത്തിലൂടെ. ‌

1990-ല്‍ റിലീസായ സിദ്ദിഖ്‌- ലാല്‍ ചിത്രം 'ഇന്‍ ഹരിഹര്‍ നഗര്‍' എന്ന സിനിമയിലെ ജോണ്‍ ഹോനായിലൂടെയാണ് റിസവാബ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. ടെലിവിഷന്‍ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. ഡോക്ടര്‍ പശുപതി, ആനവാല്‍ മോതിരം, ക്രൈംഫയൽ. ബന്ധുക്കള്‍ ശത്രുക്കള്‍, കാബൂളിവാല, വധു ഡോക്ടറാണ്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ഊമപെണ്ണിന് ഉരിയാടാ പയ്യന്‍, പോക്കിരി രാജ, സിംഹാസനം തടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മമ്മൂട്ടി ചിത്രം വണ്ണിലാണ്  അവസാനമായി അഭിനയിച്ചത്.

Summary: Cremation of Rizabava held with full state honours in his hometown adhering to Covid 19 protocol. The actor was under treatment for renal disease for sometime
Published by:user_57
First published:
)}