HOME » NEWS » Kerala » CRICKET DURING LOCKDOWN POLICE GIVE SUPER PUNISHMENT TO SEVEN MEMBER GANG

ലോക്ക്ഡൗണിനിടെ ക്രിക്കറ്റ് കളി; ഏഴംഗ സംഘത്തിന് 'സൂപ്പർ' ശിക്ഷ കൊടുത്ത് പൊലീസ്

അനാവശ്യമായി പുറത്തിറങ്ങാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവരും കഴിയാവുന്നത്ര വീട്ടിനുള്ളില്‍ ഇരിക്കണമെന്നാണ് നിർദേശം. എന്നാലും പല അത്യാവശ്യങ്ങളും പറഞ്ഞ് നിരത്തിലിറങ്ങുന്നവരും കുറവല്ല. ഇതിനിടെയാണ് ആലപ്പുഴയിൽ ഒരു സംഘം കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ക്രിക്കറ്റ് കളിക്കാനിറങ്ങിയത്.

News18 Malayalam | news18-malayalam
Updated: May 10, 2021, 11:22 AM IST
ലോക്ക്ഡൗണിനിടെ ക്രിക്കറ്റ് കളി; ഏഴംഗ സംഘത്തിന് 'സൂപ്പർ' ശിക്ഷ കൊടുത്ത് പൊലീസ്
പ്രതീകാത്മക ചിത്രം
  • Share this:
ആലപ്പുഴ: കോവിഡ് വ്യാപനം ശക്തമായതോടെ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ ദിവസവും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് പൊലീസും. അനാവശ്യമായി പുറത്തിറങ്ങാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവരും കഴിയാവുന്നത്ര വീട്ടിനുള്ളില്‍ ഇരിക്കണമെന്നാണ് നിർദേശം. എന്നാലും പല അത്യാവശ്യങ്ങളും പറഞ്ഞ് നിരത്തിലിറങ്ങുന്നവരും കുറവല്ല. ഇതിനിടെയാണ് ആലപ്പുഴയിൽ ഒരു സംഘം കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ക്രിക്കറ്റ് കളിക്കാനിറങ്ങിയത്.

Also Read- ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ണന് സ്വർണശ്രീലകം നിർമിച്ച തമിഴ്നാട് സ്വദേശി താജുദ്ദീൻ ഓർമയായി

ഹരിപ്പാടിന് സമീപം മഹാദേവിക്കാട് പുളിക്കീഴ് ജംഗ്ഷനിലാണ് സംഭവം. ക്രിക്കറ്റ് കളി നടക്കുന്നതിനിടെയാണ് തൃക്കുന്നപ്പുഴ പൊലീസ് സ്ഥലത്തെത്തിയത്. ക്രിക്കറ്റ് കളിച്ച സംഘത്തിലെ ഏഴുപേരെ പൊലീസ് ഉടൻ പിടികൂടി. ഉടനടി ശിക്ഷയും നൽകി. ഒരു ദിവസത്തെ സാമൂഹിക സേവനമാണ് പൊലീസ് ഇവർക്ക് നിർദേശിച്ചത്.

Also Read- ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്ത; ജൂലൈയിൽ ഇന്ത്യൻ യുവനിരയെ ശ്രീലങ്കയിൽ പര്യടനത്തിനയക്കാൻ ബിസിസിഐ

തൃക്കുന്നപ്പുഴ പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത് മാ​സ്ക് ഉ​പ​യോ​ഗി​ക്കേ​ണ്ട​തിന്റെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തി​ന്റെയും ആ​വ​ശ്യം പ​റ​ഞ്ഞ് ആ​ളു​ക​ളെ ബോ​ധവാ​ന്മാ​രാ​ക്കു​ക എ​ന്ന ചു​മ​ത​ല​യാ​ണ് പൊ​ലീ​സ് ഇ​വ​ർ​ക്ക് ന​ൽ​കി​യ​ത്. മാതൃകാപരമായ ശിക്ഷ നൽകിയ പൊലീസിന് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.

Also Read- രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു

ലോക്ക്ഡൗൺ രണ്ടാംദിനം; പുറത്തിറങ്ങാതെ കേരളം

ലോക്‌ഡൗൺ രണ്ടാംദിനമായ ഞായറാഴ്‌ച നിയന്ത്രണങ്ങളോട്‌ കൂടുതൽ സഹകരിച്ച്‌ ജനങ്ങൾ. പൊലീസ്‌ പരിശോധന കർശനമാക്കിയതും ഞായറാഴ്‌ചയായതിനാലും ജനങ്ങൾ വീട്ടിലിരുന്നു. അവശ്യ സർവീസുകളും അത്യാവശ്യക്കാരുമാണ്‌ പുറത്തിറങ്ങിയത്‌. തൊഴിലാളികൾ ഉൾപ്പെടെയുള്ള യാത്രികർക്ക്‌ പൊലീസ്‌ പാസ്‌ നിർബന്ധമാക്കി.

Also Read- സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം 15ന് തുടങ്ങിയേക്കും; ആദ്യം മഞ്ഞ കാർഡ് ഉടമകൾക്ക്

വളരെ അത്യാവശ്യത്തിന്‌ പുറത്തിറങ്ങിയവരിൽ ഭൂരിഭാഗവും രേഖകളും സാക്ഷ്യപത്രവും കരുതി. ജില്ലാ അതിർത്തികളിലും കർശന പരിശോധനയുണ്ടായി. നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഞായറാഴ്‌ച 3065 പേർക്കെതിരെ കേസെടുത്തു. 1440 പേരെ അറസ്റ്റ് ചെയ്‌തു. 1087 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 12,996 കേസ്‌ റിപ്പോർട്ട് ചെയ്തു. ക്വറന്റീൻ ലംഘിച്ചതിന് 22 കേസെടുത്തു.

Also Read- അധികാരമേറ്റതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിക്ക് കോവിഡ്
Published by: Rajesh V
First published: May 10, 2021, 11:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories