നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • PSC പരീക്ഷ തട്ടിപ്പ്; മുൻ റാങ്ക് പട്ടികകളിലേക്കും അന്വേഷണം

  PSC പരീക്ഷ തട്ടിപ്പ്; മുൻ റാങ്ക് പട്ടികകളിലേക്കും അന്വേഷണം

  മറ്റുപരീക്ഷകളിലും തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നറിയാനാണ് അന്വേഷണം.

  നസീം, ശിവരഞ്ജിത്ത്

  നസീം, ശിവരഞ്ജിത്ത്

  • Share this:
   തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കുത്ത് കേസ് പ്രതികൾ ഉൾപ്പെട്ട പിഎസ് സി പരീക്ഷ തട്ടിപ്പ് കേസിൽ സമഗ്ര അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി മുൻ വർഷങ്ങളിലെ റാങ്ക് പട്ടികകളെ കുറിച്ചും അന്വേഷണം നടത്തും. ഇതിനായി മുൻ വർഷങ്ങളിലെ പരീക്ഷകളുടെയും റാങ്ക് പട്ടികകളുടെയും വിവരങ്ങൾ കൈമാറാൻ ക്രൈംബ്രാഞ്ച് പിഎസ് സി സെക്രട്ടറിയോട് ആവശ്യപ്പെടും.

   also read: സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം; ഒരു സ്കൂൾ ബസ് കത്തിച്ചു ഏഴ് ബസുകൾ തകർത്തു

   മറ്റുപരീക്ഷകളിലും തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നറിയാനാണ് അന്വേഷണം. എത്ര വർഷത്തെ പരീക്ഷകളെ കുറിച്ച് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് സംഘം ചർച്ച ചെയ്ത് തീരുമാനിക്കും. പിഎസ് സി പരീക്ഷ തട്ടിപ്പ് കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് ഇതിൽ സമഗ്ര അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.

   അതേസമയം പരീക്ഷ തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി പൊലീസ് ഉദ്യോഗസ്ഥനായ ഗോകുൽ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങി. പ്രതികൾ പത്ത് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഗോകുൽ കീഴടങ്ങിയത്. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഫയൽമാൻ റാങ്ക് പട്ടികയിൽ ഗോകുൽ ഉൾപ്പെട്ടതിനെ കുറിച്ചും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കു. ഗോകുലിനെ ചോദ്യം ചെയ്യുന്നതോടെ പരീക്ഷ തട്ടിപ്പിനെ കുറിച്ച് കൂടുതല്‍ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
   First published: