HOME » NEWS » Kerala » CRIME BRANCH DEMANDS DELAY IN INVESTIGATION POSTAL BALLOT

പോസ്റ്റൽ വോട്ട് അട്ടിമറി; അന്വേഷണത്തിന് സാവകാശം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള സമയപരിധി മെയ് 23 വരെ ഉള്ളതിനാല്‍ അന്വേഷണം പൂര്‍ത്തിത്തിയാക്കാനാകില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.

news18
Updated: May 15, 2019, 1:46 PM IST
പോസ്റ്റൽ വോട്ട് അട്ടിമറി; അന്വേഷണത്തിന് സാവകാശം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്
News18
  • News18
  • Last Updated: May 15, 2019, 1:46 PM IST
  • Share this:
തിരുവനന്തപുരം: പോസ്റ്റല്‍ വോട്ട് അട്ടിമറി അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ക്രൈം ബ്രാഞ്ച്. സാവകാശം ആവശ്യപ്പെട്ടുള്ള ഇടക്കാല റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഡിജിപിക്ക് നല്‍കി. ഇതോടെ തെരഞ്ഞെടുപ്പു ഫലം വരും മുന്‍പ് പോസ്റ്റല്‍ വോട്ടില്‍ നടപടിക്കുള്ള സാധ്യത മങ്ങി.

also read: ഇൻസ്റ്റയിലൂ‍ടെ മലയാളം പഠിപ്പിച്ച് അമേരിക്കക്കാരി; എലിസബത്ത് എന്ന ഏലിക്കുട്ടി ശരിക്കും റോക്ക്സ്

പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള സമയപരിധി മെയ് 23 വരെ ഉള്ളതിനാല്‍ അന്വേഷണം പൂര്‍ത്തിത്തിയാക്കാനാകില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമേ കള്ളവോട്ട് നടന്നോയെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. പൊലീസുകാരന്റെ പേരില്‍ പ്രചരിച്ച ശബ്ദ സംഭാഷണത്തിന്റെ ആധികാരികത ശാസ്ത്രീയമായി തെളിയിക്കണം. പൊലീസുകാര്‍ ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തൃശൂര്‍ ക്രൈം ബ്രാഞ്ച് എസ്പി കെ എസ് സുദര്‍ശനനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് ഈ റിപ്പോര്‍ട്ട് കൈമാറും. സമഗ്രാന്വേഷണം നടത്തി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ടിക്കാറാം മീണ നിര്‍ദേശിച്ചിരുന്നത്. ഒറ്റ ദിവസം കൊണ്ട് മുഴുവന്‍ പൊലീസുകാരില്‍ നിന്നും തെളിവ് ശേഖരിക്കണമെന്ന തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഐജിയുടെ ഉത്തരവും വിവാദമായിരുന്നു.

First published: May 15, 2019, 1:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories