നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശബരിമല ചെമ്പോല' വ്യാജമോ? പരിശോധന ആവശ്യപ്പെട്ട് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയ്ക്ക് ക്രൈംബ്രാഞ്ചിന്റെ കത്ത്

  'ശബരിമല ചെമ്പോല' വ്യാജമോ? പരിശോധന ആവശ്യപ്പെട്ട് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയ്ക്ക് ക്രൈംബ്രാഞ്ചിന്റെ കത്ത്

  ശബരിമല ചെമ്പോല തിട്ടൂരം വ്യാജമായി ഉണ്ടാക്കിയിവര്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പന്തളം പൊലീസ് സ്റ്റേഷനില്‍ പന്തളം ക്ഷേത്ര ഉപദേശക സമിതി പരാതി നല്‍കിയിരുന്നു.

  News18

  News18

  • Share this:
   കൊച്ചി: ശബരിമല ചെമ്പോല വ്യാജമാണോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയ്ക്ക് ക്രൈംബ്രാഞ്ച് കത്തയച്ചു. ചെമ്പോല പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കത്തിലെ ആവശ്യം. പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ കൈവശമുള്ള ശബരിമല ചെമ്പോല തിട്ടൂരം വ്യാജമായി ഉണ്ടാക്കിയിവര്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പന്തളം പൊലീസ് സ്റ്റേഷനില്‍ പന്തളം ക്ഷേത്ര ഉപദേശക സമിതി പരാതി നല്‍കിയിരുന്നു.

   ബോധപൂര്‍വം മതവികാരം വ്രണപ്പെടുത്താനും സ്പര്‍ധ ഉണ്ടാക്കാനും ശ്രമം നടന്നെന്നാണ് പരാതി. പുരാവസ്തു കച്ചവടക്കാരന്‍ സന്തോഷാണ് ചെമ്പോല കുറഞ്ഞ വിലയ്ക്ക് തൃശ്ശൂരില്‍ നിന്ന് മോന്‍സന് വാങ്ങിക്കൊടുത്തത്. എന്നാല്‍ ചെമ്പോലയ്ക്ക് ശബരിമലയുമായി ബന്ധമുണ്ടെന്ന് താന്‍ മോന്‍സനോട് പറഞ്ഞിട്ടില്ലെന്ന് സന്തോഷ് പറഞ്ഞു.

   Also Read-ടിപ്പുവിന്റെ സിംഹാസനം നിർമിച്ചത് കുണ്ടന്നൂരിൽ; മോശയുടെ അംശവടിയുണ്ടാക്കിയത് എളമക്കരയിൽ

   ചെമ്പോലയുടെ ആധികാരികതയെ കുറിച്ച് അന്വേഷണം നടന്നാല്‍ സഹകരിക്കുമെന്നും സന്തോഷ് പറഞ്ഞിരുന്നു. ശബരിമലയിലെ ആചാര അനുഷ്ടാനങ്ങള്‍ നടത്താന്‍ ചീരപ്പന്‍ ചിറ കുടുംബത്തെ അവകാശപ്പെടുത്തിയുള്ള പന്തളം രാജകൊട്ടാരത്തിന്റെ ഉത്തരവ് എന്ന പേരിലാണ് ശബരിമല വിവാദ കാലത്ത് മോന്‍സന്‍ മാവുങ്കല്‍ ചെമ്പോല പ്രചരിപ്പിച്ചത്.

   മോൻസണിന്റെ അക്കൗണ്ടിൽ 176 രൂപ മാത്രം; ഒപ്പമുള്ള ബൗൺസർമാർക്ക് ശമ്പളം നൽകിയിട്ട് ആറുമാസം

   ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും അതില്‍ വെറും 176 രൂപ മാത്രമേ ഉള്ളുവെന്നും പുരാവസ്തുവിന്റെ പേരിൽ കോടികൾ തട്ടിയെ മോന്‍സണ്‍ മാവുങ്കല്‍. മകളുടെ കല്യാണത്തിന് സുഹൃത്തായ ജോര്‍ജില്‍ നിന്ന് കടം വാങ്ങിയെന്നും കൂടെയുള്ളവര്‍ക്ക് ആറ് മാസമായി ശമ്പളം പോലും നല്‍കിയിട്ടില്ലെന്നും മോന്‍സണ്‍ മാവുങ്കല്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.

   ആളുകളെ പറ്റിച്ച് കോടികൾ സമ്പാദിച്ച മോന്‍സണിന്റെ ബാക്ക് അക്കൗണ്ട് വിവരങ്ങള്‍ കണ്ട് ഞെട്ടിയിരിക്കയാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍. തട്ടിപ്പ് നടത്തിയുണ്ടാക്കിയ പണമെല്ലാം ആര്‍ഭാട ജീവിതത്തിനാണ്‌ ഇയാള്‍ ഉപയോഗിച്ചിരുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുന്‍പുള്ള സമയത്ത് കാര്യമായ ഇടപാടുകള്‍ ഒന്നും നടക്കാത്തതിനാല്‍ ഇയാള്‍ സാമ്പത്തിക പ്രതിസന്ധിയിലായി എന്നാണ് വിവരം.

   ഇപ്പോഴത്തെ പരാതിക്കാര്‍ ആറ് മാസക്കാലമായി മോന്‍സണിനെ പിന്തുടർന്നതും കൂടുതല്‍ തട്ടിപ്പുകള്‍ ഇയാള്‍ നടത്താതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതുമാണ് ഇതിന് കാരണം. ഇതോടെയാണ് മകളുടെ കല്യാണം പോലും നടത്താന്‍ കടം വാങ്ങേണ്ട അവസ്ഥയിലേക്ക് മോന്‍സണ്‍ എത്തിയതെന്നാണ് വിവരം. ഇതു സംബന്ധിച്ച കൂടുതല്‍ അന്വഷണം ക്രൈം ബ്രാഞ്ച് നടത്തുന്നുണ്ട്.

   Also Read-പുരാവസ്തുവിന്റെ പേരിൽ തട്ടിപ്പ്: മോൺസൺ മാവുങ്കലിനെ പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കി

   പ്രവാസി സംഘടകളുടെയെല്ലാം ഭാരവാഹിയായ മോന്‍സണ്‍ ഇതുവരെ വിദേശ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇയാള്‍ക്ക് പാസ്‌പോര്‍ട്ട് പോലുമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ചേര്‍ത്തലയിലെ വീട്ടില്‍ ഇന്നലെ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും അവിടെ നിന്ന് കാര്യമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

   ഒപ്പം കൊണ്ടുനടക്കുന്ന ബൗണ്‍സര്‍മാര്‍ക്ക് ഉള്‍പ്പടെ കഴിഞ്ഞ ആറ് മാസമായി ശമ്പളം നല്‍കിയിരുന്നില്ല. താമസിച്ചിരുന്ന വീടിന് 50,000 രൂപയാണ് പ്രതിമാസ വാടക. എന്നാല്‍ കഴിഞ്ഞ എട്ട് മാസമായി ഈ വാടക നല്‍കിയിരുന്നില്ല. അത്തരത്തില്‍ സാമ്പത്തികമായി തീര്‍ത്തും ദുര്‍ബലനായ അവസ്ഥയിലാണ് മോന്‍സണ്‍ ഇപ്പോഴുള്ളത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മറ്റ് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ ക്രൈംബ്രാഞ്ച്.‌
   Published by:Jayesh Krishnan
   First published:
   )}