• HOME
  • »
  • NEWS
  • »
  • kerala
  • »
  • എ.കെ. ജി സെൻ്റർ ആക്രമണ കേസ്: എഫ്ഐആർ ഇട്ട് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

എ.കെ. ജി സെൻ്റർ ആക്രമണ കേസ്: എഫ്ഐആർ ഇട്ട് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

ക്രൈം ബ്രാഞ്ച് എസ് പി എസ് മധുസൂദനനാണ് അന്വേഷണ നേതൃത്വം. സ്വപ്ന സുരേഷ്, പി സി ജോർജ് എന്നിവരുൾപ്പെട്ട ഗൂഢാലോചന കേസും എസ് പി മധുസൂദനൻ്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.

  • Last Updated :
  • Share this:
തിരുവനന്തപുരം: എ. കെ. ജി സെൻ്റർ ആക്രമണക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘമായി. ക്രൈം ബ്രാഞ്ച് എസ് പി എസ് മധുസൂദനനാണ് അന്വേഷണ നേതൃത്വം. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജലീൽ തോട്ടത്തിലാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. കറ്റോൻമെൻ്റ് അസി.കമ്മിഷണർ വി.എസ് ദിനരാജും സംഘത്തിലുണ്ട്.

എ കെ ജി സെൻ്റർ ആക്രമണം കഴിഞ്ഞ് ഒരു മാസത്തിലേക്ക് അടുക്കുമ്പോഴും പ്രതിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് എസ് പി എസ് മധുസൂദനനാണ്  അന്വേഷണമേൽനോട്ട ചുമതല. സ്വപ്ന സുരേഷ്, പി സി ജോർജ് എന്നിവരുൾപ്പെട്ട ഗൂഢാലോചന കേസും എസ് പി മധുസൂദനൻ്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.

എ കെ ജി സെൻറർ ആക്രമണ കേസിൽക്രൈം ബ്രാഞ്ച് പുതിയ എഫ് ഐ ആർ രജിസ്റ്റർ യ്യുകയും ചെയ്തു. ഐ.പി.സി 436, എക്സ്പ്ലോസീവ് ആക്ടിലെ 3 ( A ) വകുപ്പുകളാണ് ചുമത്തിയിട്ടുണ്ട്. നേരത്തെ പ്രത്യേക സംഘത്തിന് രൂപം നൽകി അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്കോ അക്രമി സഞ്ചരിച്ച വാഹനത്തിലേക്കോ എത്താൻ സാധിച്ചിരുന്നില്ല.

അക്രമി സഞ്ചരിച്ച വാഹനം സംബന്ധിച്ചും ആശയക്കുഴപ്പം നിലനിൽക്കുന്നു. പ്രഹര ശേഷി കുറഞ്ഞ പടക്കമാണ് എറിഞ്ഞതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. നൂറിലധികം സി സി ടി വി ദ്യശ്യങ്ങളാണ് ഇതുവരെ പരിശോധിച്ചത്. സി പി എം തന്നെ നടത്തിയ നാടകമാണ് അക്രമ സംഭവമെന്നാണ് പ്രതിപക്ഷ ആരോപണം.

ബിജെപിയെ നേരിടാന്‍ സംഘപരിവാറിന് സമാന്തരമായി പ്രവര്‍ത്തിക്കുന്നസിപിഎം സഹായം കോണ്‍ഗ്രിന് ആവശ്യമില്ല: കെ.സുധാകരന്‍ എംപി

നവലിബറല്‍ ആശയങ്ങളുടെ ഭാഗമായി വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന്റെ സഹായം കോണ്‍ഗ്രസിന്റെ വളര്‍ച്ചക്ക് ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

തീവ്രപക്ഷ നിലപാടുകളുള്ള പാര്‍ട്ടികള്‍ നല്‍കിയ ബലത്തിലാണ് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. സിപിഎമ്മിന് നഷ്ടമായ ഇടതുപക്ഷ മുഖം തുറന്ന് കാട്ടി ചിന്തന്‍ ശിബിരം മുന്നോട്ട് വെച്ച ആശയങ്ങള്‍ സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നുയെന്നതിന് തെളിവാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.ചിന്തന്‍ ശിബിരം കോണ്‍ഗ്രസിന് നല്‍കിയ ഊര്‍ജ്ജവും കരുത്തും ദിശാബോധവും വലുതാണ്.

വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയത്തെയും ഫാസിസത്തെയും സന്ധിയില്ലാത്തവിധം ചെറുക്കുക എന്ന മഹത്തായ ലക്ഷ്യമാണ് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം മുന്നോട്ടുവെച്ചത്.കോണ്‍ഗ്രസ് മുക്ത ഭാരതം ആഗ്രഹിക്കുന്ന സംഘപരിവാറിന് സമാന്തരമായി അധികാരം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും അതിന്റെ അന്തസത്ത ശരിയായ വിധത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞെന്നുവരില്ലെന്നും സുധാകരന്‍ പറഞ്ഞു.
Published by:Anuraj GR
First published: