• HOME
  • »
  • NEWS
  • »
  • kerala
  • »
  • എകെജി സെന്‍റർ ആക്രമണം; പ്രതി ജിതിനെ കുടുക്കിയത് ഷർട്ടും കെഎസ്ഇബി ബോർഡ് വെച്ച കാറും

എകെജി സെന്‍റർ ആക്രമണം; പ്രതി ജിതിനെ കുടുക്കിയത് ഷർട്ടും കെഎസ്ഇബി ബോർഡ് വെച്ച കാറും

ആറ്റിപ്ര മണ്ഡലം ‌യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിതിനെയാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ എടുത്തത്

  • Share this:
    തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണക്കേസിൽ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ ജിതിനെ കുടുക്കിയത് ദൃശ്യങ്ങളിൽ കണ്ട കാറും ഷർട്ടുമെന്ന് പൊലീസ്. അക്രമിയുടെ ദൃശ്യങ്ങളിൽ കണ്ട ടീ ഷർട്ടും ഷൂസും ജിതിന്‍റേത് ആണെന്ന് സ്ഥിരീകരിച്ന് ക്രൈം ബ്രാഞ്ച്. കെ. എസ്. ഇ .ബി ബോർഡ് വച്ചത് ജിതിന്‍റെ കാർ ആണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി.

    ഇന്ന് രാവിലെയാണ് ജിതിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. ആറ്റിപ്ര മണ്ഡലം ‌യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിതിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ക്രൈംബ്രാഞ്ച് ഓഫീസിൽ ജിതിനെ ചോദ്യം ചെയ്യുകയാണ്. ജിതിനാണ് സ്‌ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ജൂലൈ 30 ന് അര്‍ദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്.

    സംഭവത്തിൽ പ്രതിയെ പിടിക്കാൻ ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സാധിച്ചിരുന്നില്ല. അന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. ദൃശ്യത്തിലുള്ള സ്കൂട്ടർ കണ്ടെത്താനും പൊലീസിന് കഴിഞ്ഞില്ല. ഇതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകിയത്.

    Also Read- എകെജി സെന്റർ ആക്രമണം: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ

    യൂത്ത് കോൺഗ്രസ് നേതാവിന്‍റെ ഡ്രൈവറാണ് പ്രതിയെന്ന സൂചന നേരത്തെ വന്നിരുന്നെങ്കിലും പിന്നീട് വിവരം ഒന്നും ഉണ്ടായിരുന്നില്ല. അതിനിടെയാണ് ഇന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തൻ ജിതിൻ കസ്റ്റഡിയിലായെന്ന വിവരം പുറത്തുവന്നത്. ജിതിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം ചോദ്യംചെയ്യലിൽ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
    Published by:Anuraj GR
    First published: