നടിയെ ആക്രമിച്ച കേസില്‍ (Actress Attack Case) ദിലീപിന്റെ (Dileep) ഭാര്യയും നടിയുമായ കാവ്യാ മാധവനെ (Kavya Madhavan) ക്രൈംബ്രാഞ്ച് സംഘം (Crime Branch) ചോദ്യംചെയ്യുന്നു. ദിലീപിന്റെ ആലുവയിലെ 'പത്മസരോവരം' വീട്ടില്‍വെച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. രാവിലെ 11.30-ഓടെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആലുവയിലെ വീട്ടിലെത്തിയത്. കാവ്യാ മാധവന്റെ അമ്മ അടക്കമുള്ളവര്‍ വീട്ടിലുണ്ട്.
നടിയെ ആക്രമിച്ച കേസിലെ കാവ്യയുടെ ഇടപെടലുകള്‍ കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുക. കേസിലെ സാക്ഷിയാണ് കാവ്യാ മാധവന്. കേസില്‍ തുടരന്വേഷണം നടക്കുന്നതിനിടെയാണ് കാവ്യാ മാധവനെയും ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. കാവ്യാ മാധവനെക്കുറിച്ച് പരാമര്‍ശിക്കുന്ന ചില ശബ്ദരേഖകളും മറ്റും പുറത്തുവന്നതിന് പിന്നാലെ നടിയെ വിശദമായി തന്നെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനമെടുക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വീട്ടില്‍വെച്ച് ചോദ്യംചെയ്യണമെന്നായിരുന്നു കാവ്യാ മാധവന്റെ ആവശ്യം. എന്നാല്‍ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ബുദ്ധിമുട്ടും സൗകര്യക്കുറവും ചൂണ്ടിക്കാണിച്ച് ക്രൈംബ്രാഞ്ച് സംഘം അന്ന് ചോദ്യംചെയ്യല്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
ചോദ്യംചെയ്യലിനായി മറ്റൊരിടം തിരഞ്ഞെടുക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടെങ്കിലും കാവ്യാ മാധവന് നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെയാണ് ചോദ്യംചെയ്യലിന് ഹാജരാകുന്ന സ്ഥലം ഉള്‍പ്പെടെ അറിയിക്കാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കിയത്.
അതിജീവിതയ്ക്ക് പിന്തുണയുമായി കൂട്ടായ്മ; ഐക്യദാര്‍ഢ്യമറിയിച്ച് തൃക്കാക്കരയിലെ ഇടത്-വലത് സ്ഥാനാര്‍ത്ഥികളും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (Actress Attack Case) അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് ഏകദിന ഉപവാസ സമരവുമായി ജസ്റ്റിസ് ഫോര്‍ വുമണിന്റെ (Justice for women) നേൃത്വത്തില്‍ ജനകീയ കൂട്ടായ്മ. എറണാകുളം വഞ്ചി സ്ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലും ഉപവാസത്തിലും വിവിധ കൂട്ടായ്മകളുടെ പ്രതിനിധികള്‍ മെഴുകുതിരി തെളിയിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു.
അതിജീവിതയ്ക്കൊപ്പം എന്ന പേരില്‍ നടത്തിയ പ്രതിഷേധത്തില്‍ തൃക്കാക്കരയിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളും വിവിധ സംഘടനകളുടെ പ്രതിനിധികളും ഐക്യദാര്‍ഢ്യമറിയിച്ച് പങ്കെടുത്തു. ദിലീപ് പ്രതിയായ കേസിലെ തുടരന്വേഷണം നടക്കുന്നതിനിടയിലും, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ വിവാദങ്ങള്‍ ശക്തമാകുന്നതിനിടയിലുമാണ് എറണാകുളത്തെ കൂട്ടായ്മ.
രാവിലെ 9 മണി മുതലാണ് ജസ്റ്റിസ് ഫോര്‍ വുമണിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയുടെ ഏകദിന ഉപവാസ സമരം ആരംഭിച്ചത്. തൃക്കാക്കരയിലെ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികളും വിവിധ സംഘടനകളുടെ പ്രതിനിധികളും ഐക്യദാര്‍ഢ്യവുമായെത്തി. താനും അതിജീവിതക്കൊപ്പമാണെന്നും ഇവിടെ നീതി പുലരണമെന്നും വേദിയിലെത്തിയ ഇടതു സ്ഥാനാര്‍ഥി ജോ ജോസഫ് പറഞ്ഞു.
അതിജീവിതയുടെ കണ്ണുനീരില്‍ പിടി തോമസിന് ഒരു അച്ഛന്റെ വേദനയായിരുന്നുവെന്നു പരിപാടിയില്‍ പങ്കെടുത്ത യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരില്ലെന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.
സംവിധായകന് ബൈജു കൊട്ടാരക്കര, ആലപ്പി അഷ്റഫ്, രഞ്ജിനി ഹരിദാസ്, അഡ്വ ജയശങ്കര്‍, അമ്പിളി, അഡ്വ ടിബി മിനി, വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ പ്രതിനിധീകരിച്ച് ആശാ ജോസഫ് തുടങ്ങിയര്‍ സംസാരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.