നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Monson Mavunkal|പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മോൻസനെതിരായി ക്രൈംബ്രാഞ്ച് അന്വേഷണം

    Monson Mavunkal|പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മോൻസനെതിരായി ക്രൈംബ്രാഞ്ച് അന്വേഷണം

    തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു

    മോൻസൺ മാവുങ്കൽ

    മോൻസൺ മാവുങ്കൽ

    • Share this:
    കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസും ക്രൈം ബ്രാഞ്ചിന് കൈമാറും. ഇതിന്റെ നിയമപരമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ക്രൈം ബ്രാഞ്ച് ഉടൻ കസ്റ്റഡിയിൽ വാങ്ങും. തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം നോർത്ത് പോലീസാണ് കേസ് എടുത്തിരിക്കുന്നത്.

    മോൺസൺ മാവുങ്കലിനെതിരായ പോക്‌സോ കേസ് ഏറ്റെടുക്കാനുള്ള നടപടികൾ ക്രൈം ബ്രാഞ്ച് പൂർത്തിയാക്കുകയാണ്. ഇതിന് കോടതിയിൽ ഉടൻ അപേക്ഷ നൽകി മോൻസണെ കസ്റ്റഡിയിൽ വാങ്ങും. നിലവിൽ കേസ് അന്വേഷിക്കുന്ന സംഘം തന്നെയാകും പോക്‌സോ കേസും ഏറ്റെടുക്കുക.

    തുടർ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത ശേഷം കലൂരിലെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയിലുള്ളത്. മൂന്ന് വർഷം മുമ്പ് പെൺകുട്ടിക്ക് പതിനേഴ് വയസുള്ളപ്പോഴായിരുന്നു പീഡനം നടന്നത്. ഇത്രയും കാലം പീഡനവിവരം പുറത്തറിയിക്കാതിരുന്നത് ഭയം കൊണ്ടാണെന്നും പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലുണ്ട്.

    നിലവിൽ സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെ ലഭിച്ച ആറ് പരാതികളിലാണ് കേസെടുത്ത് ക്രൈംബ്രാഞ്ച്  അന്വേഷണം നടത്തുന്നത്. പോക്സോ കേസ് രജിസ്റ്റർ ചെയ്ത് എറണാകുളം നോർത്ത് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൗഹൃദ വലയത്തിലെ സ്ത്രീകളെ പലരെയും മോൻസൺ മാവുങ്കൽ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന ആരോപണം സാമ്പത്തിക തട്ടിപ്പ് പരാതികൾ നൽകിയവർ ഉയർത്തിയിരുന്നു.

    Also Read-Monson Mavunkal| 'അറസ്റ്റിലാകുന്നതിന് മുൻപും പെൺകുട്ടിയെ പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ വിവാഹവാഗ്ദാനം നൽകി ഗർഭഛിദ്രം'

    എന്നാൽ ലൈംഗിക ചൂഷണത്തിന് ഇരയായവരാരും പരാതി ഇതുവരെ നൽകിയിട്ടില്ല .ഇതിനിടയിലാണ് മാവുങ്കലിനെതിരെ ബലാത്സംഗ കേസ് ഉയർന്നിരിക്കുന്നത്. പുരാവസ്തുക്കളുടെ പേരിൽ ഇയാൾ നടത്തിയ തട്ടിപ്പുകളിൽ ഒരോ കേസിലും പ്രത്യേകമായി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തും തെളിവെടുത്തുമുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

    പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ  എറണാകുളം നോർത്ത് പോലീസും അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. കേസിൽ മോൻസനെ കൂടാതെ മറ്റൊരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതും പരിശോധിച്ച് വരികയാണ്. പെൺകുട്ടിയിൽ നിന്ന് ഇതു സംബന്ധിച്ച് മൊഴി രേഖപ്പെടുത്തും.

    പീഡന പരാതിയിൽ ആദ്യമായാണ് മോൺസനെതിരെ കേസ് എടുക്കുന്നത്. പലരും ആരോപണങ്ങൾ ഉന്നയിച്ച സ്ഥിതിക്ക്  ഇനി അതെല്ലാം പരാതിയായി വരുമെന്നാണ്   അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
    Published by:Naseeba TC
    First published:
    )}