തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള നല്കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും. ക്രൈം ബ്രാഞ്ചിന്റെ കണ്ണൂര്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല. നേരത്തെയും ഒത്തുതീര്‍പ്പ് ആരോപണം ഉന്നയിച്ചപ്പോള്‍ സ്വപ്നക്കെതിരെ ക്രൈംബ്രാഞ്ചിനേക്കൊണ്ട് കേസെടുപ്പിച്ച അതേ രീതി തുടരാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കവും.
മുഖ്യമന്ത്രിക്ക് വേണ്ടി എം.വി.ഗോവിന്ദന്റെ ദൂതനായി ചെന്ന് ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെയാണ് വിജേഷ് പിള്ള ഡിജിപിക്ക് പരാതി നൽകിയത്. ഡിജിപിക്ക് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറി.
Also Read- ‘ബ്രഹ്മപുരത്ത് മുഖ്യമന്ത്രിയുടെ മൗനം കരാറിൽ ശിവശങ്കറിന് പങ്ക് ഉള്ളതിനാലെന്ന്’ സ്വപ്നാ സുരേഷ്
സാധാരണയായി ഡിജിപിക്ക് ലഭിക്കുന്ന പരാതി കുറ്റകൃത്യം നടന്ന ജില്ലയിലെയോ അല്ലങ്കില്‍ പരാതിക്കാരന്റെ മേല്‍വിലാസമുള്ള ജില്ലയിലെയോ പൊലീസ് മേധാവിക്കാണ് കൈമാറുന്നത്. ആ കീഴ് വഴക്കം മറികടന്ന് ലോക്കല്‍ പൊലീസിനെ ഒഴിവാക്കി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതോടെ തുടര്‍ അന്വേഷണത്തിനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് വ്യക്തമാവുകയാണ്.
Also Read- തന്റെ പരാതിയിൽ വിജേഷ് പിള്ളക്കെതിരെ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്ന സുരേഷ്
നേരത്തെ ഷാജ് കിരണ്‍ വഴി ഒത്തുതീര്‍പ്പിന് ശ്രമമെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ ക്രൈംബ്രാഞ്ചിലെ പ്രത്യേക സംഘത്തെ കൊണ്ട് സ്വപ്നക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തികേസെടുത്തിരുന്നു. ആ അന്വേഷണം എങ്ങുമെത്താതിരിക്കെയാണ് സ്വപ്നയെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ചോദ്യമുനയില്‍ ലഭിക്കുന്ന മറ്റൊരു അന്വേഷണത്തിന് കളം ഒരുക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.