കൊച്ചി: ദിലീപിന്റെ(Actor Dileep) മൊബൈൽ ഫോൺ സർവീസ് ചെയ്തിരുന്ന യുവാവിന്റെ മരണം സംബന്ധിച്ച പുനരന്വേഷണം ക്രൈം ബ്രാഞ്ചിനു (CrimeBranch) കൈമാറാൻ സാധ്യത. നിലവിൽ നടക്കുന്ന സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിൽ വന്ന പരാതി ആയതിനാൽ ഇതും ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് അറിയുന്നത്. ആലുവ റൂറൽ എസ് പി ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നൽകും. ഉത്തരവ് പ്രാബല്യത്തിലായാൽ മരണത്തിൽ ദുരൂഹത ഉണ്ടോയെന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കും. മരിച്ച സലേഷിൻ്റെ പഴയ ഫോൺ രേഖകൾ അടക്കം പരിശോധനയ്ക്ക് വിധേയമാക്കും. ദിലീപുമായി അടുത്ത ബന്ധം ഇയാൾക്ക് ഉണ്ടായിരുന്നതായും നിലവിൽ സൂചന ലഭിച്ചിട്ടുണ്ട്. ദിലീപ് നായകനായ ഒരു ചിത്രത്തിൽ ചെറിയ വേഷത്തിലും ഇയാൾ അഭിനയിച്ചിട്ടുണ്ട്.
എന്നാൽ സലേഷിൻ്റേത് അപകട മരണം ആണെന്ന മുൻ നിലപാടിൽ തന്നെയാണ് അങ്കമാലി പോലീസ്. ഉച്ചയ്ക്ക് നടന്ന അപകടത്തിൽ മറ്റു വാഹനങ്ങളിൽ ഇടിക്കുകയോ അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തുകയോ ചെയ്തിരുന്നില്ല. നല്ല വേഗത്തിൽ ആയിരുന്ന വാഹനം നിയന്ത്രണം തെറ്റി റോഡിൻറെ വശങ്ങളിൽ ഇടിച്ച് മറിയുകയായിരുന്നു .
ദിലീപിന്റെ മൊബൈൽ ഫോൺ സർവീസ് ചെയ്തിരുന്ന യുവാവിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഇന്നാണ് കുടുംബം പരാതി നൽകിയത്. എറണാകുളത്ത് മൊബൈൽ ഫോൺ സർവീസ് സെന്റർ നടത്തിയിരുന്ന സലീഷിന്റെ അപകടമരണത്തിലാണ് കുടുംബം അങ്കമാലി പോലീസിൽ പരാതി നൽകിയത്.
2020 ഓഗസ്റ്റ് 30ന് അങ്കമാലി ടെൽക്കിന് സമീപം കാർ അപകടത്തിൽ കൊടകര കോടാലി സ്വദേശി സലീഷ് മരിച്ചത് പുനരന്വേഷിക്കണമെന്നാണ് ആവശ്യം. എറണാകുളം പെന്റാ മേനകയിൽ മൊബൈൽ ഫോൺ സർവീസിങ് നടത്തിയിരുന്നയാളാണ് സലീഷ്. സംഭവ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെ സലീഷിന്റെ കാർ റോഡരികിലെ തൂണിൽ ഇടിച്ച് കയറുകയായിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണ കാരണമെന്നായിരുന്നു പോസ്റ്റ് മാർട്ടം റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസും ഇതേകാര്യം തന്നെയാണ് കണ്ടെത്തിയത്.
സലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സാമൂഹിക മാധ്യമങ്ങളിലും ചില സംശയങ്ങൾ ഉയരുന്നുണ്ടെന്നും അതിനാൽ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും സലീഷിന്റെ സഹോദരൻ നല്കിയ പരാതിയിൽ പറയുന്നു. അപകടം സംബന്ധിച്ച് അന്ന് വേറെ സംശയങ്ങൾ ഉണ്ടായിരുന്നില്ല. അടുത്ത കാലത്ത് ദിലീപുമായി ബന്ധപ്പെട്ടു ഉയരുന്ന ക്വട്ടേഷൻ ആരോപണങ്ങളാണ് സംശയത്തിന് കാരണമായതെന്ന് ബന്ധുക്കൾ വ്യക്തമാക്കി. മരണമടഞ്ഞ സലീഷിന്റെ ജ്യേഷ്ഠൻ ശിവദാസാണ് അപകടത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടു അങ്കമാലി സി ഐ ക്കു പരാതി നൽകിയത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Dileep | ദിലീപിന്റെ ഫോൺ സർവീസ് ചെയ്തിരുന്ന യുവാവിന്റെ മരണം, അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയേക്കും
Rahul Gandhi's Office attack | 'പിണറായി കഴിവു കെട്ടവനെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണെന്ന് ഓര്‍മിപ്പിക്കുന്നു'; കെ സുധാകരന്
Rahul Gandhi's Office attack | രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം: SFI വയനാട് ജില്ല പ്രസിഡന്റ് അടക്കം 19 പേര് അറസ്റ്റില്‍
Rahul Gandhi's Office attack | 'രാഹുൽ ഗാന്ധിയുടേത് ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എം.പി ഓഫീസ്; ആക്രമണം ജനവിരുദ്ധം': ജോയ് മാത്യൂ
Rahul Gandhi's Office attack | രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; 'നേതൃത്വം അറിയാത്ത സമരം'; തള്ളിപ്പറഞ്ഞ് SFI സംസ്ഥാന കമ്മിറ്റി
Rahul Gandhi's Office attack | രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം: എഡിജിപി അന്വേഷിക്കും; ഡിവൈഎസ്പിക്ക് സസ്പെൻഷൻ
Rahul Gandhi's Office attack | രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് AIYF
Rahul Gandhi's Office attack | 'രാഹുലിന്റെ ഓഫീസ് ആക്രമണം ബി.ജെ.പിക്കുള്ള സി.പി.എം പിന്തുണ': കെ.എം ഷാജി
Rahul Gandhi's Office attack | 'രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ'; ബിജെപി നേതൃത്വത്തെ സന്തോഷിപ്പിക്കാനെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ
Rahul Gandhi's Office attack | രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; എകെജി സെന്ററിലേക്ക് മാർച്ച്
Medisep | സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി ജൂലൈ ഒന്നു മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും