നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മംഗളുരു ക്രഷർ തട്ടിപ്പ് കേസ്: പി വി അൻവർ എംഎൽഎക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്

  മംഗളുരു ക്രഷർ തട്ടിപ്പ് കേസ്: പി വി അൻവർ എംഎൽഎക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്

  ക്രഷറിൽ പങ്കാളിത്തവും ലാഭ വിഹിതവും നൽകാം എന്ന് പറഞ്ഞ് പി വി അൻവർ 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പ്രവാസിയായ  നടുത്തൊടി സലീമിന്റെ പരാതി

  PV Anwar

  PV Anwar

  • Share this:
  മലപ്പുറം: മംഗളുരു ക്രഷർ തട്ടിപ്പ് കേസിൽ പി വി അൻവർ വഞ്ചന നടത്തിയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്.  ക്രഷറിൽ പങ്കാളിത്തവും ലാഭ വിഹിതവും നൽകാം എന്ന് പറഞ്ഞ് പി വി അൻവർ 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പ്രവാസിയായ മലപ്പുറം  പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീമിന്റെ പരാതി. മഞ്ചേരി സി ജെ എം  കോടതിയിൽ ആണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്.

  2011  ഡിസംബറിൽ ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മംഗലാപുരം ബല്‍ത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം പി വി അൻവർ വാങ്ങി വഞ്ചിച്ചു എന്ന് ആണ് പരാതി. ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ഭൂമിയും  സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞായിരുന്നു ഇടപാട് എന്നും  10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് ആണ് 50 ലക്ഷം രൂപ വാങ്ങിയത് എന്നും പരാതിയിൽ പറയുന്നു.

  കേസില്‍ പി.വി അന്‍വര്‍ എം.എല്‍ എ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. പണം വാങ്ങിച്ച സമയത്ത് അൻവറിന്റെ പേരിൽ മംഗലാപുരത്ത് സ്ഥലമോ വസ്തുവകകളോ ഉണ്ടായിരുന്നില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു. പി വി അൻവറുമായി ഇടപാട് നടത്തിയ കാസര്‍ഗോട് സ്വദേശി കെ. ഇബ്രാഹിമിന്റെ മൊഴിയുടെ   അടിസ്ഥാനത്തിൽ ആണ് റിപ്പോർട്ട്.

  Also Read-പ്രവാചകകേശത്തിന്റെ പേരില്‍ കബളിപ്പിക്കുന്നു; മോൻ‍സണും കാന്തപുരവും ഒരേപോലെയെന്ന് മുജാഹിദ് പ്രസിഡന്‍റ്

  ക്രഷര്‍ സര്‍ക്കാരില്‍ നിന്നും പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാര്‍ മാത്രമാണ് അന്‍വറിന് കൈമാറിയതെന്നുമാണ് ഇബ്രാഹിമിന്റെ മൊഴി.  ഇതോടൊപ്പം ക്രഷറിനോട് ചേര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള 1.5 ഏക്കര്‍ ഭൂമിയും കൊറിഞ്ചയിലെ 1.5 ഏക്കര്‍ഭൂമിയും കൈമാറിയതായും മൊഴി നല്‍കിയിട്ടുള്ളത്. പി.വി അന്‍വര്‍ കരാറില്‍ സ്വന്തം ഉടമസ്ഥതയിലും ക്രയവിക്രയ സ്വാതന്ത്ര്യത്തോടുകൂടിയതുമാണ് ക്രഷര്‍ എന്ന് പറയുന്നതും ക്രഷര്‍ പാട്ടഭൂമിയിലുള്ളതാണെന്നു വ്യക്തമാക്കാത്തതും പ്രഥമ ദൃഷ്ട്യാ വഞ്ചനയാണെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

  Also Read-പച്ചവാഴക്കുല മോഷ്ടിച്ച് മഞ്ഞ പെയിന്റടിച്ച് വിറ്റു; ഏഴുമാസത്തിനിടെ ഒരു ലക്ഷം രൂപയുടെ വാഴക്കുലക്കച്ചവടം

  ഉടന്‍ മംഗലാപുരത്തുപോയി അന്വേഷണം നടത്തുമെന്നും കൂടുതല്‍ രേഖകള്‍ പരിശോധിച്ചും സാക്ഷികളുടെ മൊഴികളെടുത്തും അന്വേഷണം പൂര്‍ത്തീകരിച്ച് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.  റിപ്പോർട്ട് കോടതി അടുത്ത ദിവസം പരിഗണിക്കും. പണം നഷ്ടപ്പെട്ട നടുത്തൊടി സലീം സിപിഐഎമ്മിന് പരാതി നൽകിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല.

  കേസ് അന്വേഷിച്ച ലോകൽ പോലീസ് അന്വേഷണം വഴി തെറ്റിക്കുന്നു എന്ന് ആരോപിച്ച് സലീം ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം ആണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരന്‍   സലീം സമര്‍പ്പിച്ച ഹരജിയിലാണ് കേസന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലാക്കിയത്. നിലവിൽ ഖനന പ്രവർത്തനങ്ങൾക്കായി  സിയറ ലിയോണിൽ തുടരുകയാണ് പി വി അൻവർ.
  Published by:Naseeba TC
  First published:
  )}