• HOME
  • »
  • NEWS
  • »
  • kerala
  • »
  • ദിലീപ് കേസിൽ പിസി ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്; ഷോൺ ജോർജിന്റെ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട കേസിൽ

ദിലീപ് കേസിൽ പിസി ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്; ഷോൺ ജോർജിന്റെ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട കേസിൽ

ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്

  • Last Updated :
  • Share this:
    കോട്ടയം: ദിലീപ് കേസിൽ ഷോൺജോർജിന്റെ വീട്ടിൽ ക്രൈം  ബ്രാഞ്ച് റെയ്ഡ്. ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ 5.30നാണ് റെയ്ഡ് ആരംഭിച്ചത്.

    ഷോൺ ജോർജിന്റെ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട കേസിൽ ആണ് റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. ക്രൈംബ്രാഞ്ച് കോട്ടയം ഡിവൈഎസ്പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ദിലീപിന്റെ സഹോദരനുമായി ഷോൺ ജോർജ് ഫോണിൽ സംസാരിച്ചതിന്റെ പേരിലാണ് റെയ്ഡെന്ന് പി സി ജോർജ് പറഞ്ഞു.

    മാധ്യമപ്രവർത്തകരും അന്വേഷണ സംഘവും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന തരത്തിലുള്ള സ്ക്രീൻഷോട്ട് നേരത്തെ പ്രചരിച്ചിരുന്നത്. ഇതു  പുറത്തുവിട്ടത് ഷോൺജോർജാണെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഈ സ്ക്രീൻഷോട്ട് വ്യാജം ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഷോണിന്റെ ആ ഫോൺ കണ്ടെടുക്കുന്നതിന് വേണ്ടിയാണ് റെയ്ഡ്.

    അതേസമയം,  റെയ്ഡിനെതിരെ പി സി ജോർജ് രംഗത്തുവന്നു. പിണറായിക്കെതിരെ പറയുന്നതിന്റെ പേരിലാണ് റെയ്ഡെന്ന് അദ്ദേഹം പറഞ്ഞു. ദിലീപിന്റെ സഹോദരൻ അനൂപ്, ഷോൺ ജോർജുമായി സംസാരിച്ചതിന്റെ പേരിലാണ് അന്വേഷണസംഘം ഫോൺ തിരയുന്നത്.  ആ ഫോൺ നഷ്ടപ്പെട്ടു എന്ന് 2019 തന്നെ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നതായും പി സി ജോർജ് പറഞ്ഞു
    Published by:Rajesh V
    First published: