തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേടില്‍ പ്രതികളായ മൂന്നു പേരെ ഒഴികെ മറ്റ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് തടസമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.
ഇക്കാര്യം വ്യക്തമാക്കി പി എസ് സി സെക്രട്ടറിക്ക് എഡിജിപി ടോമിൻ തച്ചങ്കരി കത്ത് നൽകി. പരീക്ഷ ക്രമക്കേടിൽ പ്രതികളായ ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവരെ ഒഴികെ മറ്റ് ഉദ്യോഗാർഥികളെ നിയമിക്കാമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
മൂന്നുപേർ ഒഴികെ മറ്റാരും കോപ്പിയടിച്ചതായി തെളിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരീക്ഷാക്രമക്കേട് പുറത്തു വന്നതിന് പിന്നാലെ ലിസ്റ്റ് റദ്ദാക്കുമോ എന്നത് സംബന്ധിച്ച് ആശങ്കകൾ ഉയർന്നിരുന്നു.
പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ശിവരഞ്ജിത്ത് ഒന്നാം റാങ്കും പ്രണവ് രണ്ടാം റാങ്കും നസീം 28ാം റാങ്കുമാണ് നേടിയത്. ചോദ്യപേപ്പറുമായി പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഒരു ചോദ്യത്തിന് പോലും ഉത്തരം നൽകാൻ കഴിയാതെ വന്നതോടെയാണ് കോപ്പിയടി സമ്മതിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.