HOME /NEWS /Kerala / Dileep | നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്; കോടതിയെ സമീപിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്‍

Dileep | നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്; കോടതിയെ സമീപിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്‍

ദിലീപ്

ദിലീപ്

ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഉപയോഗിച്ചിരുന്ന ഫോണുകൾ ഇവർ അന്വേഷണസംഘത്തിന് കൈമാറിയിട്ടില്ല

  • Share this:

    കൊച്ചി: വധശ്രമ ഗൂഢാലോചന കേസിൽ നടൻ ദിലീപിനെയും നാല് പ്രതികളെയും വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്ന് ക്രൈംബ്രാഞ്ച്.  ഇതിനായി കോടതിയെ സമീപിക്കുമെന്നും ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ പറഞ്ഞു.  ദിലീപും അനൂപും സൂരജും  നേരത്തെ ഉപയോഗിച്ചിരുന്ന ഫോണുകൾ ഹാജരാക്കാനും അന്വേഷണ സംഘം ആവശ്യപ്പെട്ടു.

    നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിനെയും മറ്റ് നാല് പ്രതികളെയും മൂന്നു ദിവസത്തേക്കാണ് ചോദ്യം ചെയ്തതായി കോടതി അനുവദിച്ചിരുന്നത് 33 മണിക്കൂർ ചോദ്യം ചെയ്തിട്ടും പ്രതികളിൽനിന്ന് പൂർണമായ വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.

    മാത്രമല്ല ഗൂഢാലോചന തെളിയിക്കുന്നതിന് നിർണായകമായ ഫോണുകളും പ്രതികൾ കൈമാറിയിട്ടില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. ദിലീപും അനൂപും സൂരജും നിലവിൽ ഫോണുകൾ നിലവിൽ ഉപയോഗിച്ചിരുന്ന ഫോണുകളാണ് അന്വേഷണസംഘത്തിന് നൽകിയത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    Also Read-Actress Attack Case | ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഫോണ്‍ ഹാജരാക്കാന്‍ നോട്ടീസ്

    ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഉപയോഗിച്ചിരുന്ന ഫോണുകൾ ഇവർ അന്വേഷണസംഘത്തിന് കൈമാറിയിട്ടില്ല. ഈ ഫോണുകൾ ഹാജരാക്കാൻ  ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ദിലീപിന്റെയും അനൂപിനെയും രണ്ടും സൂരജിന്റെ  ഒരു ഫോണും ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഈ ഫോണുകൾ കിട്ടിയാൽ നിർണായക വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണസംഘത്തിലെ പ്രതീക്ഷ.

    പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ പരിശോധന റിപ്പോർട്ട്‌ ചൊവ്വാഴ്ച ഉച്ചയ്ക്ക് മാത്രമാണ് ലഭിച്ചത്.  ഇതുകൂടി വിശദമായി പരിശോധിച്ചശേഷം ചോദ്യംചെയ്യലിന് പ്രതികളെ വീണ്ടും ആവശ്യപ്പെടുമെന്നും എസ് പി മോഹനചന്ദ്രൻ പറഞ്ഞു.

    ദിലീപിന്റെ സഹോദരൻ അനൂപിനെയും ബാലചന്ദ്ര കുമാറിനെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്ന് ദിലീപിന്റെ കാര്യസ്ഥന്റെ മകൻ ദാസൻ നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ അനൂപും ബാലചന്ദ്ര കുമാറും നമ്മിൽ പരിചയം ഇല്ല എന്നാണ് അന്വേഷണസംഘത്തോട് ദിലീപ് പറഞ്ഞത്. ഇതിൽ വ്യക്തത വരുത്താൻ ദാസനെ വീണ്ടും വിളിച്ചു വരുത്തി ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തും. വ്യാഴാഴ്ചയാണ് കേസിൽ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ കേസിന്റെ പുരോഗതി വിലയിരുത്തിയ ശേഷമാകും റിപ്പോർട്ടിന് അന്തിമരൂപം നൽകുക.

    First published:

    Tags: Actress attack case, Crime branch, Dileep