പെരിയ ഇരട്ടക്കൊലക്കേസ്: CPM നേതാക്കളെ കുറ്റവിമുക്തരാക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ട്

കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാൽ എന്നിവരുടെ മാതാപിതാക്കൾ CBI അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ക്രൈംബ്രാഞ്ച് നിലപാട് വ്യക്തമാക്കിയത്.

news18
Updated: September 23, 2019, 7:35 PM IST
പെരിയ ഇരട്ടക്കൊലക്കേസ്: CPM നേതാക്കളെ കുറ്റവിമുക്തരാക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ട്
കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും
  • News18
  • Last Updated: September 23, 2019, 7:35 PM IST
  • Share this:
കണ്ണൂർ: പെരിയ ഇരട്ട കൊലപാതകകേസിൽ സിപിഎം നേതാക്കളെ കുറ്റമുക്തരാക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഹൈക്കോടതിയിൽ. കൊലപാതകത്തിൽ സിപിഎമ്മിന്‍റെ ഉന്നതനേതാക്കള്‍ക്ക് പങ്കില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അന്വേഷണപുരോഗതി റിപ്പോർട്ടും കേസ് ഡയറിയും ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. എട്ടാംപ്രതി സുബീഷിന്‍റെ ജാമ്യാപേക്ഷയില്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ഈ മാസം 25ന് വിധി പറയും.

കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാൽ എന്നിവരുടെ മാതാപിതാക്കൾ CBI അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ക്രൈംബ്രാഞ്ച് നിലപാട് വ്യക്തമാക്കിയത്. കൊലപാതകത്തിൽ സിപിഎമ്മിന്‍റെ ഉന്നതനേതാക്കള്‍ക്ക് പങ്കില്ലെന്നും ജില്ലാ നേതാവ് വി.പി.പി മുസ്തഫയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം അന്വേഷണത്തില്‍ തെളിയിക്കാനായില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. കേസിൽ അന്വേഷണപുരോഗതി റിപ്പോർട്ടും കേസ് ഡയറിയും ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

സർക്കാർ അഴിമതിയുടെ ചെളിക്കുണ്ടിൽ; മുഖ്യമന്ത്രിക്ക് മറുപടി നൽകുമെന്ന് ചെന്നിത്തല

ഹർജി ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അതിനിടെ എട്ടാംപ്രതി സുബീഷിന് വേണ്ടി അഡ്വ. ബി.എ.ആളൂര്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിൽ ഹാജരായി. മുഖ്യപ്രതി പീതാംബരന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്ക് വേണ്ടിയും വക്കാലത്ത് നല്‍കുമെന്ന് ആളൂര്‍ വ്യക്തമാക്കി.

പത്ത് സഹ അഭിഭാഷകര്‍ക്കൊപ്പം സ്വകാര്യ സുരക്ഷയിലാണ് അഡ്വ.ആളൂര്‍ കാസര്‍കോട് കോടതിയിലെത്തിയത്. സുബീഷിന്‍റെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ട കോടതി 25ലേക്ക് വിധി പറയാൻ മാറ്റി.

First published: September 23, 2019, 7:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading