കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിൽ ജോളിയുടെ ഭർത്താവ് ഷാജുവിനും കുരുക്ക് മുറുകുന്നു, ഇയാളുടെ മുൻ ഭാര്യയായിരുന്ന സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇത് കൊണ്ടാണ് പോസ്റ്റുമോർട്ടത്തെ എതിര്‍ത്തതെന്നും പറയപ്പെടുന്നു. ആ സാഹചര്യത്തിൽ ഷാജുവിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
Also Read-ഷെയിൻ നിഗവും ജോബി ജോർജുമായുള്ള തർക്കം പരിഹരിക്കപ്പെടുമോ? വിഷയത്തിൽ 'അമ്മ'യുടെ ഇടപെടൽ
ചോദ്യം ചെയ്യലിനായി വടകര എസ് പി ഓഫീസിൽ ഹാജരാകണമെന്ന് ഷാജുവിന് അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ജോളി നൽകിയ മൊഴിയാണ് കേസിൽ ഷാജുവിനെതിരെ നിർണായക തെളിവായതെന്നാണ് സൂചന. സിലിയുടെ മരണശേഷം 'എവരിതിംഗ് ക്ലിയർ' എന്ന സന്ദേശം ഷാജുവിന് അയച്ചിരുന്നുവെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്. ഷാജുവുമായി അടുത്തിടപഴകിയത് സിലിയിൽ സംശയം ഉളവാക്കിയതോടെയാണ് ഇവരെ ഒഴിവാക്കാനുള്ള തീരുമാനം ഉണ്ടായതെന്നും മൊഴിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം വ്യാജ ഒസ്യത്ത് കേസില്‍ ജോളിയെ സഹായിച്ച റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് നീക്കമുണ്ട്. കുറ്റക്കാര്‍ക്കെതിരെ വകുപ്പുതല നടപടി ശുപാര്‍ശ ചെയ്യുന്ന അന്വേഷണ റിപ്പോര്‍ട്ട് ഭൂരേഖാ വിഭാഗം തഹസില്‍ദാര്‍ തിങ്കളാഴ്ച്ച ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jolly, Jolly koodathayi, Koodathaayi, Koodathaayi deaths, Koodathaayi murder case, Koodathayi, Koodathayi case, Koodathayi deaths, Koodathayi murder