കൊച്ചി: വധശ്രമ ഗൂഢാലോചന തെളിയിക്കുന്നതിന് നിർണായകമായ ഫോണുകൾ ദിലീപ് (Actor Dileep) കൈമാറിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സൂരജും നിലവിൽ ഉപയോഗിച്ചിരുന്ന ഫോണുകളാണ് അന്വേഷണസംഘത്തിന് നൽകിയത്. പഴയ ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് (Kerala Police) നോട്ടീസ് നൽകി.
ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഉപയോഗിച്ചിരുന്ന ഫോണുകൾ ഇവർ അന്വേഷണസംഘത്തിന് കൈമാറിയിട്ടില്ല. ഈ ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ദിലീപിന്റെയും അനൂപിനെയും രണ്ടും സൂരജിന്റെ ഒരു ഫോണും ഹാജരാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഈ ഫോണുകൾ കിട്ടിയാൽ നിർണായക വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണസംഘത്തിലെ പ്രതീക്ഷ.
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ പരിശോധന റിപ്പോർട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് മാത്രമാണ് ലഭിച്ചത്. ഇതുകൂടി വിശദമായി പരിശോധിച്ചശേഷം ചോദ്യംചെയ്യലിന് ഹാജരാകാൻ പ്രതികളോട് വീണ്ടും ആവശ്യപ്പെടുമെന്നും എസ് പി മോഹനചന്ദ്രൻ പറഞ്ഞു. ദിലീപിന്റെ സഹോദരൻ അനൂപിനെയും ബാലചന്ദ്ര കുമാറിനെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്ന് ദിലീപിന്റെ കാര്യസ്ഥന്റെ മകൻ ദാസൻ നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ അനൂപും ബാലചന്ദ്ര കുമാറും തമ്മിൽ പരിചയം ഇല്ല എന്നാണ് അന്വേഷണസംഘത്തോട് ദിലീപ് പറഞ്ഞത്. ഇതിൽ വ്യക്തത വരുത്താൻ ദാസനെ വീണ്ടും വിളിച്ചു വരുത്തി ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തും.
വധശ്രമ ഗൂഢാലോചന കേസിൽ നടൻ ദിലീപിനെയും നാല് പ്രതികളെയും വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. ഇതിനായി കോടതിയെ സമീപിക്കുമെന്നുംക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിനെയും മറ്റ് നാല് പ്രതികളെയും മൂന്നു ദിവസത്തേക്കാണ് ചോദ്യം ചെയ്തതായി കോടതി അനുവദിച്ചിരുന്നത് 33 മണിക്കൂർ ചോദ്യം ചെയ്തിട്ടും പ്രതികളിൽനിന്ന് പൂർണമായ വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.വ്യാഴാഴ്ചയാണ് കേസിൽ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ കേസിന്റെ പുരോഗതി വിലയിരുത്തിയ ശേഷമാകും റിപ്പോർട്ടിന് അന്തിമരൂപം നൽകുക.
ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഫോണ്‍ ഹാജരാക്കാന്‍ നോട്ടീസ്
നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ (Dileep) ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ദിലീപ് അടക്കം അഞ്ച് പ്രതികളെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യാന്‍ മൂന്നു ദിവസമാണ് ഹൈക്കോടതി അനുവദിച്ചത്. മൂന്നു ദിവസങ്ങളിലായി 33 മണിക്കൂറാണ് ചോദ്യം ചെയ്തത്.
ഫോണ്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസിനു പിന്നാലെ ദിലീപ് അടക്കമുള്ള പ്രതികള്‍ ഫോണ്‍ മാറ്റി. ദിലീപ്, അനുപ്, സൂരജ് അപ്പു എന്നിവര്‍ ആണ് ഫോണ്‍ മാറ്റിയത്. പൊലീസ് റെയ്ഡില്‍ പിടിച്ചെടുത്ത ചില ഡിജിറ്റല്‍ സാമഗ്രികളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാനുണ്ട്.
മൂന്നു ദിവസത്തെ ചോദ്യം ചെയ്യലില്‍നിന്ന് ലഭിച്ച വിവരങ്ങളും തെളിവുകളും ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ട് വ്യാഴാ്ച ഹൈക്കോടതിയ്ക്ക് കൈമാറണം. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് ശേഷം മൊഴികള്‍ വിലയിരുത്തിയാകും കോടതിയില്‍ നല്‍കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actress assault case, Dileep