HOME » NEWS » Kerala »

മോഷണക്കുറ്റത്തിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ച സംഭവം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് തിരുവനന്തപുരം കിഴക്കേകോട്ടയില്‍ മൊബൈല്‍ മോഷണവുമായി ബന്ധപ്പെട്ട് അന്‍സാരിയെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിക്കുന്നത്

News18 Malayalam | news18-malayalam
Updated: August 17, 2020, 4:00 PM IST
മോഷണക്കുറ്റത്തിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ച സംഭവം; ക്രൈംബ്രാഞ്ച് അന്വേഷിക്കും
അന്‍സാരി
  • Share this:
തിരുവനന്തപുരം: മൊബൈല്‍ മോഷണക്കേസില്‍ കസ്റ്റഡിയിലിരിക്കെ യുവാവ് തൂങ്ങി മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കരിമഠം സ്വദേശി അന്‍സാരിയാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ മരിച്ചത്. പൊലീസ് ഇയാളുടെ കസ്റ്റഡി രേഖപ്പെടുത്തിയിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും.

അതേസമയം അന്‍സാരിയുടെ ആത്മഹത്യയില്‍ ദുരൂഹതയില്ലെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് തിരുവനന്തപുരം കിഴക്കേകോട്ടയില്‍ മൊബൈല്‍ മോഷണവുമായി ബന്ധപ്പെട്ട് അന്‍സാരിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുന്നത്.

ഫോര്‍ട്ട് സ്‌റ്റേഷനില്‍ എത്തിച്ച പ്രതിയെ കോവിഡ് സാഹചര്യത്തില്‍ സമീപത്തെ ശിശു സൗഹൃദ കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു. ഇതിന് ശേഷം കുളിമുറിയില്‍ കയറി പ്രതി ആത്മഹത്യ ചെയ്യുയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം പരാതിക്കാരന്‍ സ്റ്റേഷനില്‍ എത്താതിരുന്നതും സാങ്കേതിക നടപടി ക്രമങ്ങളിലെ താമസവുമാണ് കസ്റ്റഡി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കഴിയാത്തതിന്‍റെ കാരണമായി പൊലീസ് പറയുന്നത്. ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ അന്‍സാരിയുടെ ആത്മഹത്യയില്‍ ദുരൂഹതയില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്.
Published by: user_49
First published: August 17, 2020, 3:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories