മരടിലെ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരായ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ഫ്ലാറ്റുടമകൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

news18-malayalam
Updated: September 26, 2019, 6:53 PM IST
മരടിലെ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരായ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്
മരട് ഫ്ലാറ്റ്
  • Share this:
കൊച്ചി: മരടിലെ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഡിവൈ.എസ്.പി ജോസി ചെറിയാനാണ് അന്വേഷണച്ചുമതല. മരട്, പനങ്ങാട് പൊലീസ് സ്റ്റേഷനുകളിലാണ് ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ഫ്ലാറ്റുടമകളെ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചതിനെ തുടർന്നാണ് നിർമ്മാതാക്കൾക്കെതിരെ കേസെടുത്തത്. ഫ്ലാറ്റുടമകൾക്കുണ്ടാകുന്ന നഷ്ടം നിർമ്മാതാക്കളിൽ നിന്നും ഈടാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 406, 420 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണിത്. കൂടാതെ ഫ്ലാറ്റ് നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.

വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ഫ്ലാറ്റുകലിലേക്കുള്ള കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. വിധി നടപ്പാക്കാൻ എന്തൊക്കെ ചെയ്തെന്ന് സർക്കാർ വെള്ളിയാഴ്ച സുപ്രീംകോടതിയെ അറിയിക്കണം. ഇതിന്റെ ഭാഗമായാണ് സർക്കാർ കർശന നടപടി ആരംഭിച്ചത്. ഞായറാഴ്ച മുതല്‍ താമസക്കാരെ ഒഴിപ്പിക്കാനാണ് തീരുമാനം.  ഒക്ടോബര്‍ 11 മുതൽ 138 ദിവസത്തിനുള്ളില്‍ നാലു ഫ്ലാറ്റുകളും പൊളിച്ചുമാറ്റാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Also Read ഫ്ളാറ്റുകളില്‍ നിന്നും ഒഴിയുന്നവര്‍ക്ക് ജില്ലാ ഭരണകൂടം താമസസൗകര്യം ഒരുക്കും

First published: September 26, 2019, 6:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading