• HOME
  • »
  • NEWS
  • »
  • kerala
  • »
  • UNA ഫണ്ട് തിരിമറി; ക്രൈംബ്രാഞ്ച് അന്വേഷിക്കും

UNA ഫണ്ട് തിരിമറി; ക്രൈംബ്രാഞ്ച് അന്വേഷിക്കും

സംഘടനയുടെ ഫണ്ടിൽ നിന്നും മൂന്നര കോടി രൂപ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ തട്ടിയെടുത്തു എന്നാണ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷിന്റെ പരാതി

una

una

  • Last Updated :
  • Share this:
    തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ ഫണ്ട് തിരിമറിയെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ്പി ഷാജി സുഗുണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാഥമിക അന്വേഷണം നടത്തുക. മുപ്പത് ദിവസത്തിനുള്ള അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നൽകാനാണ് ഡിജിപിയുടെ നിർദ്ദേശം.

    പ്രാഥമിക പരിശോധനയിൽ സാമ്പത്തിക ക്രമക്കേട് ബോധ്യപ്പെട്ടാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. സംഘടനയുടെ ഫണ്ടിൽ നിന്നും മൂന്നര കോടി രൂപ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ തട്ടിയെടുത്തു എന്നാണ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷിന്റെ പരാതിയിൽ പറയുന്നത്. വ്യാഴാഴ്ചയാണ് സിബി മുകേഷ് ഡിജിപിക്ക് പരാതി നൽകിയത്.

    Also read: യുണൈറ്റഡ് നഴ്സസ് അസോസിയേഷനിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് പരാതി

    സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷായുടെ ഡ്രൈവറുടേ പേരില്‍ 59 ലക്ഷം രൂപ പിന്‍വലിച്ചെന്നാണ് പരാതി.
    യുഎന്‍ഐയുടെ ബാങ്ക് അക്കൗണ്ടില്‍ ജനുവരി 19 വരെ ഉണ്ടായിരുന്നത് 3.71 കോടി രൂപ. ഇതില്‍ നിന്ന് ഓഫീസ് വാടക, ശമ്പളം, യാത്രാച്ചെലവ്, അഭിഭാഷക ഫീസ് എന്നീ ഇനങ്ങളില്‍ 1.40 കോടി രൂപ ബാങ്കില്‍ നിന്ന് പിന്‍വലിച്ചതിന് രേഖകളുണ്ട്. ജനുവരി 31ലെ നീക്കിയിരുപ്പ് 8.5 ലക്ഷം രൂപ മാത്രം. ബാക്കി രണ്ട് കോടി ഇരുപത് ലക്ഷം രൂപ പിന്‍വലിച്ചതിനു പിന്നില്‍ അഴിമതി എന്നാണ് പരാതി.

    ജാസ്മിന്‍ഷായുടെ ഡ്രൈവര്‍ നിതിന്‍ മോഹന്റെ പേരില്‍ പലതവണയായി പിന്‍വലിച്ചത് 59,91,740 രൂപ. മറ്റു ചില സ്ഥാപനങ്ങളുടെ പേരിലും ലക്ഷങ്ങള്‍ കൈമാറിയിട്ടുണ്ട്. എന്നാൽ, ആരോപണങ്ങള്‍ ജാസ്മിന്‍ഷാ നിഷേധിച്ചിരുന്നു.
    First published: