വരാപ്പുഴ കസ്റ്റഡി മരണക്കേസ്: കുറ്റപത്രം ബുധനാഴ്ച; മുൻ റൂറൽ എസ് പിയെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയേക്കും

എറണാകുളം റൂറല്‍ എസ്.പിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളായ 9 പേരെയാണ് പൊലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

News18 Malayalam | news18
Updated: December 8, 2019, 6:51 PM IST
വരാപ്പുഴ കസ്റ്റഡി മരണക്കേസ്: കുറ്റപത്രം ബുധനാഴ്ച; മുൻ റൂറൽ എസ് പിയെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയേക്കും
Sreejith Custody death New
  • News18
  • Last Updated: December 8, 2019, 6:51 PM IST
  • Share this:
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ കുറ്റപത്രം ബുധനാഴ്ച പറവൂര്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിക്കും. നേരത്തെ, കുറ്റ വിമുക്തനാക്കിയ മുന്‍ റൂറല്‍ എസ് പി എ.വി ജോർജിനെ അന്വേഷണത്തിന്‍റെ ഭാഗമായി ഏത് സമയവും പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് കുറ്റപത്രത്തില്‍ സൂചനയുണ്ട്.

അടിപിടിയെ തുടര്‍ന്ന് വരാപ്പുഴ സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത കേസില്‍ ശ്രീജിത്ത് അടക്കം 10 പേരെ 2018 ഏപ്രില്‍ 6നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പൊലീസ് അക്രമത്തിന്‍റെ ഭാഗമായി ശ്രീജിത്ത് ഗുരുതരമായ പരുക്കുകളോടെ മരണമടഞ്ഞുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

എറണാകുളം റൂറല്‍ എസ്.പിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളായ 9 പേരെയാണ് പൊലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഗൂഢാലോചനയില്‍ എസ് പിയും പങ്കാളിയാണെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍, പിന്നീട് എസ് പിയെ വകുപ്പുതല നടപടിയില്‍ നിന്ന് ഒഴിവാക്കുകയും തുടര്‍ന്ന് കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.

BJP അധ്യക്ഷ സ്ഥാനത്തേക്ക് സമവായമില്ല; മൂന്ന് പേരുകൾ കേന്ദ്ര നേതൃത്വത്തിന് സമർപ്പിക്കും


ഇപ്പോള്‍, ക്രൈംബ്രാഞ്ച് തയ്യാറാക്കിയിരിക്കുന്ന കുറ്റപത്രത്തില്‍ എ.വി ജോര്‍ജിനെ അന്വേഷണത്തിന്‍റെ ഭാഗമായി ഏത് സമയവും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന നല്‍കുന്നത്. അദ്ദേഹത്തെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതോടെ കേസിലെ പ്രതികളുടെ എണ്ണം 10 ആകും.
First published: December 8, 2019, 6:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading