• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഒളിമ്പ്യൻ മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗ പരാതിയിൽ ഇതുവരെ തെളിവ് ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച്

ഒളിമ്പ്യൻ മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗ പരാതിയിൽ ഇതുവരെ തെളിവ് ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച്

ഒളിമ്പ്യൻ മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗ പരാതിയിൽ ഇതുവരെ തെളിവ് ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച്പ്രതി സി.സി. ജോൺസന്റെ മുൻകൂർ ജാമ്യാപേക്ഷയെ   സുപ്രീംകോടതിയിൽ എതിർത്തു.

Mayukha Johney

Mayukha Johney

 • Share this:
  ന്യൂഡൽഹി: ഒളിമ്പ്യൻ മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗ പരാതിയിൽ ഇതുവരെ തെളിവ് ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് സുപ്രീംകോടതിയെ അറിയിച്ചു. പ്രതി സി.സി. ജോൺസന്റെ മുൻകൂർ ജാമ്യാപേക്ഷയും ക്രൈംബ്രാഞ്ച് സുപ്രീംകോടതിയിൽ എതിർത്തു.

  സംഭവസമയത്ത് ജോൺസൺ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുക്കണം. ഫോൺ ഇംഗ്ലണ്ടിലെ ഒരു കടയിൽ മാറ്റിവാങ്ങാനായി നൽകിയെന്നാണ് പ്രതി പറയുന്നത്. തെളിവുകൾ ശേഖരിക്കാൻ ജോൺസനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല. അന്വേഷണം ശരിയായ ദിശയിൽ പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബിജോ അലക്‌സാണ്ടർ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

  2016 ജൂലൈ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസ് രജിസ്റ്റർ ചെയ്തത് ഈവർഷം മാർച്ചിലാണ്. 2016ലെ സംഭവമായത് കൊണ്ടുതന്നെ മെഡിക്കൽ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചില്ല.പ്രതി അശ്ലീല ചിത്രങ്ങൾ അയച്ചുവെന്ന് പറയുന്ന ഫോൺ ഇരയുടെ കൈയിൽ നിന്ന് നഷ്ടപ്പെട്ടുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മാനസികാഘാതത്തെ തുടർന്ന് ഫോൺ നശിപ്പിച്ചതായാണ് ഇര മൊഴി നൽകിയത്. മൊബൈൽ ടവറും, കോളുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിഷ്ഫലമായി.

  ഒരുവർഷത്തിൽ കൂടുതലുള്ള രേഖകൾ മൊബൈൽ കമ്പനികൾ സൂക്ഷിക്കാറില്ല. ഇരയും പ്രതിയും സംഭവസമയത്ത് ഒരേ സ്ഥലത്തുണ്ടായിരുന്നുവെന്ന് ശാസ്ത്രീയ, ഇലക്ട്രോണിക് തെളിവുകൾ ശേഖരിച്ച് തെളിയിക്കാനുള്ള ശ്രമങ്ങൾ നിഷ്ഫലമായെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

  Also Read-കഴുത്തിലെ രക്തധമനികൾ മുറിഞ്ഞു; ആഴത്തിലും വീതിയിലുമുള്ള മുറിവ്; നിതിന മോളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

  ഒരു സാക്ഷിയുടെ മൊബൈൽ ഫോണും, സിസിടിവി ദൃശ്യങ്ങൾ ഉള്ള സിഡികളും പിടിച്ചെടുത്തു. സാക്ഷിയുടെ മൊബൈൽ ഫോണിന്റെയും സിസിടിവി ദൃശ്യങ്ങൾ ഉള്ള സിഡികളുടെയും ഫോറൻസിക് പരിശോധനാഫലം ലഭിക്കേണ്ടതുണ്ട്. ഇതുവരെ പതിമൂന്ന് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.

  Also Read-'ഏത് അന്വേഷണവും നടത്തിക്കോ, ഐ വിൽ ഫേസ് ഇറ്റ്'; ആരോപണങ്ങളിൽ പ്രതികരിച്ച് കെ സുധാകരൻ

  തൃശൂർ മുരിയാട് പള്ളിത്തർക്കത്തെ കുറിച്ചും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇരയും, ഇരയ്ക്ക് വേണ്ടി രംഗത്തെത്തിയ ഒളിമ്പ്യൻ മയൂഖ ജോണിയും മുരിയാട് പള്ളി ഇടവക അംഗങ്ങളാണ്. പ്രതി അയച്ച അശ്ലീല സന്ദേശങ്ങൾ അടങ്ങുന്ന സിഡി മയൂഖ ജോണിയുടെ പക്കൽ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ അവ ഉചിതമായ സമയത്ത് ഹാജരാക്കുമെന്നും ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

  അതേസമയം, മയൂഖ ജോണിക്ക് ബി കാറ്റഗറി സംരക്ഷണം നല്‍കാന്‍ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ആരോപണവിധേയനില്‍നിന്നും വധഭീഷണിക്കത്ത് ലഭിച്ചതിനാൽ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം പ്രകാരം സംരക്ഷണം ആവശ്യപ്പെട്ട് മയൂഖ ജോണി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടിപടി.

  ഇരിങ്ങാലക്കുട ഡിവൈ.എസ്.പിക്കാണ്​ സംരക്ഷണ ചുമതല. സാക്ഷി വിസ്താരത്തിനും മറ്റും കോടതിയിലേക്ക് പോകേണ്ടി വന്നാല്‍ മയൂഖയുടെ സുരക്ഷക്ക് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും.
  Published by:Naseeba TC
  First published: