പരീക്ഷാർഥികൾക്ക് ദേഹപരിശോധന; PSCപരീക്ഷ നടത്തിപ്പ് കുറ്റമറ്റതാക്കാൻ മാർഗനിർദേശങ്ങളുമായി ക്രൈംബ്രാഞ്ച്
നിലവിൽ നീറ്റ് പരീക്ഷയിൽ ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുള്ള പരീക്ഷാർഥികളുടെ ദേഹപരിശോധന പി എസ് സിയിലും കൊണ്ടുവരണമെന്നാണ് ക്രൈംബ്രാഞ്ച് എഡിജിപിയുടെ പ്രധാന ശുപാർശകളിലൊന്ന്.

കേരളാ പി.എസ്.സി
- News18 Malayalam
- Last Updated: November 10, 2019, 3:27 PM IST
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ നടത്തിപ്പ് കുറ്റമറ്റതാക്കാൻ പുതിയ നിർദ്ദേശങ്ങളുമായി ക്രൈംബ്രാഞ്ച്. പിഎസ് സി പരീക്ഷ ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് നിർദേശം നൽകിയിരിക്കുന്നത്.
also read:വി.കെ പ്രശാന്തിന് പകരം കെ ശ്രീകുമാര്‍; മേയർ സ്ഥാനാർഥിയെ തീരുമാനിച്ച് സിപിഎം നിലവിൽ നീറ്റ് പരീക്ഷയിൽ ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുള്ള പരീക്ഷാർഥികളുടെ ദേഹപരിശോധന പി എസ് സിയിലും കൊണ്ടുവരണമെന്നാണ് ക്രൈംബ്രാഞ്ച് എഡിജിപിയുടെ പ്രധാന ശുപാർശകളിലൊന്ന്.
മറ്റ് ശുപാർശകൾ
നിർദേശങ്ങൾ അപ്രായോഗികവും ചെലവേറിയതുമാണെന്ന് ആദ്യം തോന്നാമെങ്കിലും അഭ്യസ്തവിദ്യരുടെ അഭിലാഷത്തിനു മേൽ അനർഹർ കയറിക്കൂടുന്നത് ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് ടോമിൻ ജെ തച്ചങ്കരി ശുപാർശയിൽ വ്യക്തമാക്കുന്നു.
also read:വി.കെ പ്രശാന്തിന് പകരം കെ ശ്രീകുമാര്‍; മേയർ സ്ഥാനാർഥിയെ തീരുമാനിച്ച് സിപിഎം
മറ്റ് ശുപാർശകൾ
- പരീക്ഷാ കേന്ദ്രങ്ങളിൽ വൈഫൈ ജാമറുകൾ സ്ഥാപിക്കണം
- ഇയർ പീസുകൾ , സ്മാർട്ട് ഫോൺ, ബ്ലൂടൂത്ത് എന്നിവ ഇല്ലെന്ന് ഉറപ്പാക്കാൻ ഷൂസ്, ബെൽറ്റ്, ബട്ടണുകൾ, പേന, കണ്ണട എന്നിവ കർശനമായി പരിശോധിക്കണം.
- വൈഫൈ, മൊബൈൽ ജാമറുകളും സി സി ടി വി ക്യാമറകളും സ്ഥാപിക്കണം.
- പരീക്ഷ കേന്ദ്രങ്ങളുടെ ചുമതല അതത് കേന്ദ്രങ്ങളിലെ ഹെഡ്മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കുമായതിനാൽ ഇൻവിജിലേറ്റർമാരായി നിയോഗിക്കപ്പെടുന്നത് പ്യൂണും ഓഫീസ് അസിസ്റ്റന്റുമാരുമൊക്കെയാകാം. ഇവരെ സ്വാധീനിക്കാൻ ഇടയുണ്ട്. അതിനാൽ പി എസ് സിയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെങ്കിലും പരീക്ഷാ കേന്ദ്രത്തിലുണ്ടാവണം.
- വിതരണം ചെയ്ത ശേഷമുള്ള ഒ എം ആർ ഷീറ്റിന്റെയും ചോദ്യപ്പേപ്പറുകളുടെയും എണ്ണം രേഖപ്പെടുത്താത്ത രീതി മാറ്റണം.
- പേരുകളിലെ എബിസിഡി ക്രമത്തിൽ സീറ്റ് അനുവദിക്കരുത്.
- പരീക്ഷകൾ പരമാവധി ഓൺലൈനാക്കുക.
നിർദേശങ്ങൾ അപ്രായോഗികവും ചെലവേറിയതുമാണെന്ന് ആദ്യം തോന്നാമെങ്കിലും അഭ്യസ്തവിദ്യരുടെ അഭിലാഷത്തിനു മേൽ അനർഹർ കയറിക്കൂടുന്നത് ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് ടോമിൻ ജെ തച്ചങ്കരി ശുപാർശയിൽ വ്യക്തമാക്കുന്നു.