HOME » NEWS » Kerala » CRIMEBRACH DIRECTS RETIRED SI RAMANUNNI FOR PRESENT QUESTIONING GG

കൂടത്തായി കൊലപാതക പരമ്പര; മുൻ എസ്ഐയോട് ഹാജരാകാൻ നിർദേശം

2011ലാണ് റോയ് തോമസ് മരിച്ചത്. റോയിയുടേത് ആത്മഹത്യയാണെന്നാണ് രാമനുണ്ണി കണ്ടെത്തിയത്.

News18 Malayalam
Updated: October 7, 2019, 1:38 PM IST
കൂടത്തായി കൊലപാതക പരമ്പര; മുൻ എസ്ഐയോട് ഹാജരാകാൻ നിർദേശം
കൂടത്തായിയില്‍ മരിച്ചവര്‍: ടോം തോമസ്, അന്നമ്മ തോമസ്, റോയ് തോമസ്, മാത്യു മച്ചാടി, സിലി, അല്‍ഫോന്‍സ
  • Share this:
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻ എസ്ഐയോട് ഹാജരാകാൻ നിർദേശം. റോയ് തോമസിന്റെ മരണം അന്വേഷിച്ച കോടഞ്ചേരി എസ്ഐ രാമനുണ്ണിയോടാണ് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.  ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.

also read:എൻ.ഐ.ടിക്ക് സമീപത്തെ മരണം; ജോളിയ്ക്കെതിരെ പുതിയ അന്വേഷണം

2011ലാണ് റോയ് തോമസ് മരിച്ചത്. റോയിയുടേത് ആത്മഹത്യയാണെന്നാണ് രാമനുണ്ണി കണ്ടെത്തിയത്. റോയിയുടെ ശരീരത്തിൽ കണ്ടെത്തിയ സയനൈഡിന്റെ അംശത്തെ കുറിച്ചും രാമനുണ്ണി അന്വേഷിച്ചിരുന്നില്ല.

ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐയെ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിച്ചുവരുത്തുന്നത്. അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായോ എന്നതടക്കം ക്രൈംബ്രാഞ്ച് അന്വേഷിക്കും.

എന്നാൽ അന്വേഷണത്തിൽ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന് രാമനുണ്ണി മാധ്യമങ്ങളോട് പറഞ്ഞു.  റോയിയുടെ മരണത്തിൽ അസ്വാഭാവികത തോന്നിയിരുന്നില്ലെന്നും ബന്ധുക്കളാരും പരാതി ഉന്നയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് കേസ് മുന്നോട്ടു പോകാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ജോളിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 11 പേർ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. കൂടാതെ മൂന്നുപേരെ കൂടി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഭൂമി ഇടപാടുകൾക്ക് ജോളിയെ സഹായിച്ച ലീഗിന്റെ പ്രാദേശിക നേതാവ്, ജോളിയുടെ സുഹൃത്തായ അഭിഭാഷകൻ, മുൻ ഡെപ്യൂട്ടി തഹസീൽദാർ എന്നിവരെയാണ് വിളിപ്പിച്ചിരിക്കുന്നത്.
First published: October 7, 2019, 1:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories