തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തിലെ അന്വേഷണം ക്രൈംബ്രാഞ്ച് വ്യാപിപ്പിക്കുന്നു. പുതിയ വെളിപ്പെടുത്തൽ നടത്തിയ മിമിക്രി കലാകാരൻ കലാഭവൻ സോബി ജോർജിൽ നിന്നും അന്വേഷണസംഘം മൊഴി എടുക്കും. അപകടസ്ഥലത്ത് നിന്നും രണ്ടുപേർ രക്ഷപെടുന്നത് കണ്ടു എന്ന് സോബി ജോർജ് ന്യൂസ് 18നോട് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആണ് വിശദമായ അന്വേഷണമെന്ന് എസ് പി വ്യക്തമാക്കി.
ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ സോബി ജോർജിന്റെ മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സോബിയോട് ഉടൻ ഹാജരാകാൻ ആവശ്യപ്പെടും. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും ക്രൈംബ്രാഞ്ച് എസ് പി കെ.എം ആന്റണി വ്യക്തമാക്കി.
ബാലഭാസ്കറിന് അപകടം സംഭവിക്കുന്ന സ്ഥലത്ത് നിന്ന് രണ്ടുപേർ രക്ഷപ്പെടുന്നത് കണ്ടെന്നായിരുന്നു ന്യൂസ് 18നോട് സോബി ജോർജിന്റെ വെളിപ്പെടുത്തൽ. ബാലഭാസ്കറിന്റെ മാനേജർ പ്രകാശ് തമ്പിയോട് ഇക്കാര്യം പറഞ്ഞെങ്കിലും മുഖവിലയ്ക്കെടുത്തില്ലെന്നും സോബി ജോർജ് ആരോപിച്ചു.
സോബി ജോർജിന്റെ വെളിപ്പെടുത്തൽ ഗായകൻ മധു ബാലകൃഷ്ണൻ സ്ഥിരീകരിച്ചു. മരണത്തിന് സാമ്പത്തിക ഇടപാടുകൾ കാരണമായിട്ടുണ്ടെന്ന് ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണിയും വ്യക്തമാക്കി. അതേസമയം ബാലഭാസ്കറിന്റെ മാനേജർമാരായ പ്രകാശ് തമ്പി, വിഷ്ണു എന്നിവരുടെ വിവരങ്ങൾ ഡി ആർ ഐ ക്രൈംബ്രാഞ്ചിന് കൈമാറി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.