കാസർകോട് : പെരിയ ഇരട്ടക്കൊലപാതക കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ടുള്ള ഉത്തരവ് ഡിജിപി ലോക്നാഥ് ബെഹ്റ പുറത്തിറക്കി. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഇത്തരമൊരു നീക്കമുണ്ടായത്. കേസിൽ ഇന്ന് അഞ്ച് പേർ അറസ്റ്റിലായിരുന്നു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഏഴായി. മുഖ്യപ്രതിയും സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന പീതാംബരൻ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും സിപിഎം അംഗവുമായിരുന്ന സജി ജോർജ് എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിന് രക്ഷപെട്ടാൻ സഹായം നൽകിയെന്നാണ് സജി ജോർജ്ജിനെതിരായ കുറ്റം. സിപിഎം അനുഭാവിയായ സജിക്ക് കൊലപാതകത്തെ കുറിച്ച് അറിയാമായിരുന്നു എന്നാണ് സൂചന. കഴിഞ്ഞ ദിവസം അറസ്റ്റിലായ പീതാംബരനെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കഴിഞ്ഞ ദിവസം അന്വേഷണം സംഘം കണ്ടെടുത്തിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.