യുഎൻഎയ്ക്ക് എതിരായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് കേസെടുത്തു

അന്വേഷണത്തോട് യു എൻ എ സംഘടനാ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.

news18
Updated: June 11, 2019, 9:30 PM IST
യുഎൻഎയ്ക്ക് എതിരായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് കേസെടുത്തു
una
  • News18
  • Last Updated: June 11, 2019, 9:30 PM IST
  • Share this:
തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷന് എതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷായെ ഒന്നാം പ്രതിയാക്കി നാല് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യു.എൻ.എയുടെ ഫണ്ടിൽ നിന്നും മൂന്നരക്കോടിയോളം രൂപ യുഎൻഐ നേതൃത്വം വെട്ടിച്ചെന്നാണ് പരാതി. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഇന്നലെ ഡിജിപി ഉത്തരവിട്ടിരുന്നു.

അതേസമയം, അന്വേഷണത്തോട് യു എൻ എ സംഘടനാ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. യുഎന്‍എയുടെ ഫണ്ടില്‍ നിന്നും മൂന്നരക്കോടിയോളം രൂപ സംഘടനാനേതൃത്വം വെട്ടിയെന്നാണ് പരാതി. തൃശൂര്‍ ക്രൈംബ്രാഞ്ച് എസ് പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് സമഗ്രാന്വേഷണം നടത്തണമെന്ന റിപ്പോര്‍ട്ട് എഡിജിപിക്ക് കൈമാറി. ഡിജിപിക്ക് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. മിനിട്‌സ് ബുക്കിലെ തിരിമറികള്‍ കണ്ടെത്തുന്നതിന് ശാസ്ത്രീയ പരിശോധനകള്‍ വേണമെന്നും ക്രൈംബ്രാഞ്ച് എഡിജിപി ടി കെ വിനോദ് കുമാര്‍ വ്യക്തമാക്കുന്നു.

തിരുവന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസിൽ നാലുപേർ മരിച്ച നിലയിൽ

യുഎന്‍എയുടെ മുന്‍ പ്രസിഡന്റ് സിബി മുകേഷാണ് സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഡിജിപിക്ക് പരാതി നല്‍കിയത്. 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലത്താണ് മൂന്നരക്കോടി രൂപ വെട്ടിപ്പ് നടത്തിയതെന്നാണ് പരാതി. ജാസ്മിന്‍ ഷായുടെ ഡ്രൈവറുടെ പേരില്‍ 59 ലക്ഷം പിന്‍വലിച്ചതായും കണ്ടെത്തിയിരുന്നു.

First published: June 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading