• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബാലഭാസ്ക്കറിന്‍റെ മരണം: അർജുൻ ഷില്ലോങിൽ; നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി; വാഹനമോടിച്ചത് ബാലഭാസ്ക്കർ തന്നെയെന്ന് KSRTC ഡ്രൈവർ

ശാസ്ത്രീയ പരിശോധനയിൽ അർജുൻ തന്നെയാണ് വാഹനമോടിച്ചതെന്നു തെളിഞ്ഞതായി പോലീസ്

news18
Updated: June 9, 2019, 6:28 PM IST
ബാലഭാസ്ക്കറിന്‍റെ മരണം: അർജുൻ ഷില്ലോങിൽ; നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി; വാഹനമോടിച്ചത് ബാലഭാസ്ക്കർ തന്നെയെന്ന് KSRTC ഡ്രൈവർ
Balabhaskar 875
  • News18
  • Last Updated: June 9, 2019, 6:28 PM IST IST
  • Share this:
തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഡ്രൈവർ അർജുനെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. ഷില്ലോംഗിൽ ഉണ്ടെന്ന് കരുതുന്ന അർജുനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ശാസ്ത്രീയ പരിശോധനയിൽ അർജുൻ തന്നെയാണ് വാഹനമോടിച്ചതെന്നു തെളിഞ്ഞതായി പോലീസ് പറയുന്നു. എന്നാൽ ദൃക്‌സാക്ഷിയായ കെ എസ് ആർ ടി സി ഡ്രൈവർ അജി ഇത് നിഷേധിക്കുകയാണ്.

വാഹനം ഓടിച്ചത് അർജുൻ ആണെന്ന ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചതോടെയാണ് ഇയാളെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. ഷില്ലോംഗിൽ ഉണ്ടെന്ന് സംശയിക്കുന്ന അർജുനെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. അർജുൻ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാക്കണമെന്ന നിർദേശം അർജുന്റെ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. ലക്ഷ്മി, പ്രകാശൻ തമ്പി എന്നിവരുടെ മൊഴികളിലും വാഹനം ഓടിച്ചിരുന്നത് അർജുൻ എന്നാണ് പറയുന്നത്. എന്നാൽ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറാണെന്ന് ദൃക്‌സാക്ഷിയായ കെ എസ് ആർ ടി സി ഡ്രൈവർ അജി പറയുന്നു.

ബാലഭാസ്‌കറിന്റെ ഫോണ്‍ സി-ഡാക്കിന് കൈമാറി; പരിശോധനാഫലം ലഭിച്ചിട്ടില്ലെന്ന് ഡിആര്‍ഐ

അതേസമയം പ്രകാശൻ തമ്പിയുടെ വീട്ടിൽ നിന്നും റവന്യു ഇന്‍റലിജൻസിന് ലഭിച്ച ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ സി ഡാക്കിൽ പരിശോധനയ്ക്ക് അയച്ചു. റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് ഡിആർഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ ഫോണിൽ നിർണായക വിവരങ്ങൾ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍