• HOME
 • »
 • NEWS
 • »
 • kerala
 • »
 • രാത്രി തൊഴുത്തിലെത്തി വളര്‍ത്തുമൃഗങ്ങളോട് ലൈംഗികാതിക്രമം; ക്രിമിനലിന്റെ അതിക്രമത്തിൽ ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാർ

രാത്രി തൊഴുത്തിലെത്തി വളര്‍ത്തുമൃഗങ്ങളോട് ലൈംഗികാതിക്രമം; ക്രിമിനലിന്റെ അതിക്രമത്തിൽ ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാർ

രാത്രിയിൽ വീടുകളുടെ മതിലുകൾ ചാടി അകത്ത് കടക്കുന്നയാള്‍ തൊഴുത്തുകളിൽ കെട്ടിയിരിക്കുന്ന പശുക്കളെ കയർ കൊണ്ട് വരിഞ്ഞു മുറുക്കി ലൈംഗികമായി ഉപദ്രവിക്കും. പശുക്കളുടെ അകിടിൽ പാറക്കല്ലു കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കും.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കൊല്ലം: രാത്രി തൊഴുത്തിലെത്തി വളർത്തുമൃഗങ്ങളോട് ലൈംഗിക അതിക്രമം കാട്ടി ഉപദ്രവിക്കുന്ന ക്രിമിനൽ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കൊല്ലം മയ്യനാട് പത്താംവാര്‍‍ഡിലെ ഇരുപതിലധികം ക്ഷീരകര്‍ഷകരാണ് അതിക്രമം കാരണം പൊറുതി മുട്ടിയിരിക്കുന്നത്. പൊലീസ് നടപടി വൈകുന്നതിനാല്‍‌ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് നാട്ടുകാർ.

  മയ്യനാട് റെയിൽവേ സ്റ്റേഷന് സമീപം രാജ്ഭവനിൽ ക്ഷീരകർഷകനായ തമ്പിയുടെ കന്നുകാലികളെ കഴിഞ്ഞ എട്ടു മാസത്തിനിടയിൽ അഞ്ചിലേറെ തവണയാണ് ഉപദ്രവിച്ചത്. രാത്രിയിൽ വീടുകളുടെ മതിലുകൾ ചാടി അകത്ത് കടക്കുന്നയാള്‍ തൊഴുത്തുകളിൽ കെട്ടിയിരിക്കുന്ന പശുക്കളെ കയർ കൊണ്ട് വരിഞ്ഞു മുറുക്കി ലൈംഗികമായി ഉപദ്രവിക്കും. പശുക്കളുടെ അകിടിൽ പാറക്കല്ലു കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കും.

  മറ്റൊരു ക്ഷീരകർഷകനായ മയ്യനാട് മീനാ ഭവനിൽ ഗോപകുമാറിന്റെ പശുക്കിടാവിനെ വീടിന്റെ തൂണുകളിൽ വലിച്ചുമുറുക്കിയാണ് ഉപദ്രവിച്ചത്. മൂന്നു പ്രാവശ്യം മൃഗങ്ങള്‍ പീഡനത്തിനിരയായി. പ്രതിയെന്ന് തിരിച്ചറിഞ്ഞ യുവാവിനെ നാട്ടുകാര്‍ പിടികൂടി ഇരവിപുരം പൊലീസില്‍ ഏല്‍പിച്ചെങ്കിലും തെളിവില്ലെന്ന് പറ‌ഞ്ഞ് കേസെടുക്കാതെ വിട്ടയച്ചു.

  പശുവിനെ വളര്‍ത്തി ജീവിക്കുന്ന നിസഹായരായ സാധാരണക്കാര്‍ ഇപ്പോള്‍ വളര്‍ത്തുമൃഗങ്ങളെ വിറ്റഴിക്കുകയാണ്. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനാല്‍ മന്ത്രി ജെ ചിഞ്ചുറാണിക്കും ക്ഷീരകര്‍ഷകര്‍ പരാതി നല്‍‌കി. രാത്രിയില്‍ മൃഗങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കാവലിരിക്കേണ്ട ഗതികേടിലാണ്.

  മനസാക്ഷിയുള്ള കള്ളൻ ഒൻപതു വർഷത്തിനുശേഷം സ്വർണം തിരിച്ചു നൽകി; മൂല്യം വർധിച്ചത് ഒരു ലക്ഷം രൂപയോളം

  മോഷ്ടിച്ച സ്വർണാഭരണത്തിന് പകരം ഒൻപത് വർഷത്തിന് ശേഷം അതേ അളവിലുള്ള സ്വർണം തിരികെ നൽകി മനസാക്ഷിയുള്ള മോഷ്ടാവ്. അന്നത്തെ സ്വർണ വിലയും ഇന്നത്തെ വിലയും താരതമ്യം ചെയ്താൽ ഒരു ലക്ഷം രൂപയോളം അധികമാണ് ഇപ്പോൾ.

  ഒൻപതു വർഷം മുൻപ് വീട്ടിൽ നിന്നു കവർന്ന ഏഴേകാൽ പവൻ തിരികെ നൽകിയാണ് മോഷ്ടാവിന്റെ പശ്ചാത്താപം. ആഭരണത്തോടൊപ്പം മാപ്പപേക്ഷയും വെച്ചിട്ടുണ്ട്. തുറയൂർ പഞ്ചായത്തിലെ ഇരിങ്ങത്താണ് സംഭവം. ടൗണിനു സമീപമുള്ള വീട്ടിൽ നിന്ന് 9 വർഷം മുൻപാണ് അലമാരയിലിരുന്ന ഏഴേകാൽ പവൻ മാല നഷ്ടപ്പെട്ടത്. ഏറെ വൈകിയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. അതു കൊണ്ടു തന്നെ പൊലീസിൽ പരാതിയും നൽകിയിരുന്നില്ല. കാലം ഏറെ കഴിഞ്ഞതിനാൽ വീട്ടുകാരും സംഭവം മറന്നു തുടങ്ങി.

  ഇതിനിടെ, കഴിഞ്ഞ ദിവസം രാവിലെയാണ് കിടപ്പു മുറിയുടെ ജനലിൽ ഒരു കടലാസ് പൊതി കണ്ടത്. തുറന്നു നോക്കിയപ്പോഴാണ് സ്വർണ മാല കണ്ടത്. ഒപ്പം ഒരു കുറിപ്പും. ‘കുറച്ചു വർഷങ്ങൾക്കു മുൻപ് നിങ്ങളുടെ വീട്ടിൽ നിന്നു ഇങ്ങനെ ഒരു സ്വർണാഭരണം അറിയാതെ ഞാൻ എടുത്തു പോയി അതിനു പകരമായി ഇത് നിങ്ങൾ സ്വീകരിച്ചു പൊരുത്തപ്പെടണം’.

  നഷ്ടപ്പെട്ട സ്വർണം തിരിച്ചു കിട്ടില്ലെന്നാണ് കരുതിയതെങ്കിലും ആഭരണം പുതിയ രൂപത്തിൽ അതേ അളവിൽ കോവിഡ് കാലത്ത് തിരികെ കിട്ടിയതിന്റെ ആഹ്ളാദത്തിലാണ് വീട്ടുകാർ.
  Published by:Rajesh V
  First published: