പട്ടാപ്പകല്‍ വയോധികയെ ബോധരഹിതയാക്കി ആഭരണങ്ങളും പണവും കവര്‍ന്നു; സംഭവം കോഴിക്കോട്ട്

വഴിവക്കിൽ അബോധാവസ്ഥയിൽ കിടന്ന വയോധികയെ വഴിയാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്

News18 Malayalam | news18-malayalam
Updated: July 17, 2020, 4:56 PM IST
പട്ടാപ്പകല്‍ വയോധികയെ ബോധരഹിതയാക്കി ആഭരണങ്ങളും പണവും കവര്‍ന്നു; സംഭവം കോഴിക്കോട്ട്
വഴിവക്കിൽ അബോധാവസ്ഥയിൽ കിടന്ന വയോധികയെ വഴിയാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്
  • Share this:
കോഴിക്കോട് മുക്കം മുത്തേരി സ്വദേശിയായ വയോധികയെ ബോധരഹിതയാക്കിയ ശേഷം ഇവർ അണിഞ്ഞിരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നതായി പരാതി. ഹോട്ടൽ ജീവനക്കാരിയായ 62കാരി പതിവുപോലെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകുമ്പോൾ മുത്തേരിയിൽ നിന്നുമാണ് ഓട്ടോറിക്ഷ കയറിയത്. ഓട്ടോറിക്ഷ കയറിയ കാര്യം മാത്രമാണ് ഓർമ്മയുള്ളത്. ഇതിനുശേഷം എന്താണ് സംഭവിച്ചതെന്ന് അവർക്ക് അറിയില്ല.

വഴിവക്കിൽ അബോധാവസ്ഥയിൽ കിടന്ന വയോധികയെ യാത്രക്കാരാണ് ആദ്യം മുക്കത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. തുടർന്ന് ഇവിടെ നിന്നും സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവർ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

TRENDING:മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി [NEWS]Tamil Nadu Custodial Deaths | പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് പടക്കം പൊട്ടിച്ചാഘോഷിച്ച് ജനങ്ങൾ [NEWS]Lionel Messi 700 | അർജന്‍റീനയിലും ബാഴ്സലോണയിലും മെസി നേടിയ 10 മികച്ച ഗോളുകൾ [NEWS]
വിവരമറിഞ്ഞ് മക്കൾ ആശുപത്രിയിൽ എത്തുമ്പോഴാണ് മാലയും, കമ്മലും,വളയും, മൊബൈൽ ഫോണും ഉൾപ്പെടെ ശരീരത്തിൽ അണിഞ്ഞിരുന്ന ആഭരണ കവർന്നതായി അറിയുന്നത്. സംഭവത്തിൽ മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.
Published by: user_49
First published: July 2, 2020, 6:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading