HOME » NEWS » Kerala » CRISIS IN INL WHILE PRESIDENT AND GENERAL SECRETARY FACE TO FACE RV TV

ഐഎന്‍എല്ലിൽ പ്രതിസന്ധിക്ക് അയവില്ല; പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും നേര്‍ക്കുനേര്‍ പോരിന്

25ന് എറണാകുളത്ത് പ്രവര്‍ത്തക സമിതി യോഗത്തിന് മുമ്പ് സെക്രട്ടേറിയേറ്റ് യോഗം ചേരാമെന്ന് ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അറിയിച്ചെങ്കിലും അംഗീകരിക്കാനാവില്ലെന്നാണ് സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബിന്റെ പക്ഷം.

News18 Malayalam | news18-malayalam
Updated: July 22, 2021, 1:45 PM IST
ഐഎന്‍എല്ലിൽ പ്രതിസന്ധിക്ക് അയവില്ല; പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും നേര്‍ക്കുനേര്‍ പോരിന്
ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, പ്രസിഡന്റ് എ പി അബ്ദുൽ വഹാബ്
  • Share this:
കോഴിക്കോട്: സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിളിക്കുന്നതിനെച്ചൊല്ലി ഐഎന്‍എല്ലില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് അയവില്ല. 25ന് എറണാകുളത്ത് പ്രവര്‍ത്തക സമിതി യോഗത്തിന് മുമ്പ് സെക്രട്ടേറിയേറ്റ് യോഗം ചേരാമെന്ന് ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അറിയിച്ചെങ്കിലും അംഗീകരിക്കാനാവില്ലെന്നാണ് സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബിന്റെ പക്ഷം. പ്രവര്‍ത്തക സമിതി യോഗത്തിന് മുമ്പ് ചുരുങ്ങിയ സമയത്തേക്ക് സെക്രട്ടേറിയേറ്റ് യോഗം ചേരുന്നതിനെ വഹാബ് പക്ഷം ചോദ്യം ചെയ്യുന്നു.

പ്രവര്‍ത്തക സമിതി യോഗത്തിന് മുമ്പ് സെക്രട്ടേറിയേറ്റ് യോഗം വിളിക്കാനാണ് വഹാബ് പക്ഷത്തിന്റെ നീക്കം. ജനറല്‍ സെക്രട്ടറിയുടെ നിലപാടിനെ ചോദ്യം ചെയ്യുന്ന പ്രസിഡണ്ടിന്റെ ശബ്ദ സന്ദേശവും അതിനുള്ള കാസിം ഇരിക്കൂറിന്റെ മറുപടിയും ഇന്നലെ പുറത്തുവന്നിരുന്നു.

പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിളിച്ചുചേര്‍ക്കുന്നതിനെച്ചൊല്ലി ഐ എന്‍ എല്ലില്‍ പ്രതിസന്ധി പൊട്ടിത്തെറിയിലെത്തിയെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ പുറത്തുവന്ന ശബ്ദസന്ദേശം. നിരന്തരം ആവശ്യപ്പെട്ടിട്ടും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍  യോഗം വിളിച്ചു ചേര്‍ക്കുന്നില്ലെന്നും സ്വന്തം നിലയില്‍  സെക്രട്ടേറിയേറ്റ് വിളിച്ചുചേര്‍ക്കുമെന്നും വ്യക്തമാക്കുന്ന പ്രസിഡണ്ട് എ.പി അബ്ദുല്‍ വഹാബ് പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. വിഷയം സങ്കീര്‍ണ്ണമാക്കാനാണ് പ്രസിഡണ്ടിന്റെ നീക്കമെന്നും ഇത് പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നില്ലെന്നും  കാസിം ഇരിക്കൂറിന്റെ മറുപടി സന്ദേശവമുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളുടെ വാട്സപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശങ്ങളാണ് പുറത്തായത്.

Also Read- 'മുസ്ലീങ്ങൾക്ക് പ്രത്യേക പരിഗണന കിട്ടണം'; ന്യൂനപക്ഷ സ്കോളർഷിപ്പിൽ ലീഗിനൊപ്പം കോൺഗ്രസും

'പാര്‍ട്ടി തെരഞ്ഞെടുപ്പിനുള്ള വരണാധികാരികളെ നിശ്ചയിക്കുന്നതും മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെ നിശ്ചയിച്ചതുമുള്‍പ്പെടെയുള്ള സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇതിന് സെക്രട്ടേറിയേറ്റ് വിളിച്ചു ചേര്‍ക്കണമെന്ന് പ്രസിഡണ്ട് കാസിം ഇരിക്കൂറിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാവുന്നില്ല. ഇനി പ്രഡിഡണ്ട് എന്ന നിലയില്‍ താന്‍ സെക്രട്ടേറിയേറ്റ് യോഗം വിളിച്ചു ചേര്‍ക്കുകയാണ്'- ഇതാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ മാത്രമുള്ള വാട്സപ്പ് ഗ്രൂപ്പില്‍ വന്ന പ്രസിഡണ്ട് എ.പി അബ്ദുല്‍ വഹാബിന്റെ ശബ്ദ സന്ദേശം.

Also Read- ശശീന്ദ്രൻ തെറ്റ് ചെയ്തിട്ടില്ല: മുഖ്യമന്ത്രി; സർക്കാർ വേട്ടക്കാർക്കൊപ്പം: പ്രതിപക്ഷം

തൊട്ടുപിന്നാലെ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ മറുപടിയുമെത്തി. 25ന് എറണാകുളത്ത് പ്രവര്‍ത്തക സമിതി  വിളിച്ചു ചേര്‍ത്തിട്ടുണ്ട്. സെക്രട്ടേറിയേറ്റ് വിളിച്ചു ചേര്‍ക്കേണ്ട സാഹചര്യമില്ല. പ്രസിഡണ്ടിന്റെ നീക്കം വിഷയം സങ്കീര്‍ണ്ണമാക്കാനാണെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

Also Read- കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദം; പതിഞ്ഞത് വിഴിഞ്ഞത്തെ ഹൈഡ്രോ ഫോണിൽ

പാര്‍ട്ടിയില്‍ രൂക്ഷമായ വിഭാഗീയ പ്രവര്‍ത്തനം പൊട്ടിത്തെറിയിലെത്തിനില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇരു നേതാക്കളുടെയും ശബ്ദ സന്ദേശം. സെക്രട്ടേറിയേറ്റ് യോഗത്തില്‍ പ്രസിഡണ്ടിനും പ്രവര്‍ത്തക സമിതിയില്‍ ജനറല്‍ സെക്രട്ടറിക്കുമാണ് സ്വാധീനം. സെക്രട്ടേറിയേറ്റ് വിളിക്കാതെയുള്ള പ്രവര്‍ത്തക സമിതി യോഗം അംഗീകരിക്കില്ലെന്ന് പ്രസിഡണ്ട് വ്യക്തമാക്കിയിരിക്കെ 25ന് എറണാകുളത്ത് നടക്കുന്ന യോഗം നിര്‍ണ്ണായകമാകും.
Published by: Rajesh V
First published: July 22, 2021, 1:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories