Lok Sabha Election 2019: കൈപ്പത്തിക്ക് കുത്തിയാൽ താമര: കോവളത്തിന് പിന്നാലെ ചേർത്തലയിലും പരാതി

മോക്ക് വോട്ടിന്റെ സമയത്താണ് ഇവിടെ യന്ത്രത്തിൽ പിഴവ് കണ്ടെത്തിയത്

വോട്ടിംഗ് മെഷീൻ, വിവിപാറ്റ്

വോട്ടിംഗ് മെഷീൻ, വിവിപാറ്റ്

  • News18
  • Last Updated :
  • Share this:
    ചേർത്തല: കോവളത്തിന് പിന്നാലെ ചേർത്തലയിലും വോട്ടിംഗ് യന്ത്രത്തിൽ ഗുരുതര പിഴവെന്ന് പരാതി. കൈപ്പത്തിക്ക് വോട്ട് ചെയ്താൽ താമരയ്ക്ക് വീഴുന്നതായി ആയിരുന്നു കോവളത്ത് നിന്നുയർന്ന പരാതി. 76 പേർ വോട്ട് ചെയ്ത ശേഷമാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടത്. വോട്ടർമാരുടെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇവിടെ വോട്ടിംഗ് നിർത്തി വച്ചിരിക്കുകയാണ്.

    Also Read-Lok Sabha Election 2019: കൈപ്പത്തിയിൽ കുത്തിയാൽ താമരക്ക് വോട്ട് വീഴുന്നുവെന്ന് പരാതി; കോവളത്ത് പ്രതിഷേധം

    പിന്നാലെയാണ് ചേർത്തലയിൽ നിന്നും സമാന പരാതി ഉയർന്നിരിക്കുന്നത്. മോക്ക് വോട്ടിന്റെ സമയത്താണ് ഇവിടെ യന്ത്രത്തിൽ പിഴവ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് ഈ വോട്ടിംഗ് യന്ത്രം പുനഃസ്ഥാപിച്ചിരുന്നു.

    അതേസമയം പലസ്ഥലങ്ങളിലും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായതിനെ തുടർന്ന് കാത്തു നിന്ന് ജനങ്ങള്‍ മടങ്ങുകയാണ്. വോട്ടിംഗ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കാൻ വേണ്ടത്ര ഗൗരവമായ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചിട്ടുണ്ട്.

    അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്. ആളുകൾ ആരോപിക്കുന്നത് പോലെയുള്ള കാര്യം സാങ്കേതികമായി അസാധ്യമാണെന്ന് ഉറപ്പു വരുത്തിയെന്നാണ് തിരുവനന്തപുരം ജില്ലാ കളക്ടർ വാസുകി വ്യക്തമാക്കിയിരിക്കുന്നത്.

    First published:
    )}