നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പരസ്യ'ത്തെ വെറുതെ വിടാതെ ഒരു ക്രിട്ടിക്കൽ തിങ്കിംഗ് കോമ്പിറ്റിഷൻ

  'പരസ്യ'ത്തെ വെറുതെ വിടാതെ ഒരു ക്രിട്ടിക്കൽ തിങ്കിംഗ് കോമ്പിറ്റിഷൻ

  ചിരിക്കുന്ന മുഖവുമായി എത്തി ഉപഭോക്താക്കളെ മാടി വിളിക്കുന്ന പരസ്യങ്ങളെക്കുറിച്ച് വിമർശനാത്മകമായി ചിന്തിക്കാൻ നിങ്ങൾക്ക് ഒരു അവസരം.

  • Share this:
   തിരുവനന്തപുരം: മുടി നരച്ച പിതാവ് സ്കൂളിലേക്ക് വരുന്നതിൽ സങ്കടപ്പെടുന്ന പെൺകുട്ടി, പ്രത്യേക ഫേസ് ക്രീം ഉപയോഗിച്ചപ്പോൾ ഇന്‍റർവ്യൂ പാസായ യുവതി, സ്പ്രേ അടിച്ചപ്പോൾ പെൺകുട്ടികൾ പിറകെ കൂടുന്ന ന്യൂജെൻ യുവാവ്...പരസ്യങ്ങൾ അങ്ങനെ നീണ്ടു പോകുകയാണ്. സത്യമുള്ളതും സത്യമല്ലാത്തതും ആകർഷകമായ രീതിയിൽ പറഞ്ഞു വെച്ചാണ് ഒരോ പരസ്യങ്ങളും.

   എന്നാൽ, ചിരിക്കുന്ന മുഖവുമായി എത്തി ഉപഭോക്താക്കളെ മാടി വിളിക്കുന്ന പരസ്യങ്ങളെക്കുറിച്ച് വിമർശനാത്മകമായി ചിന്തിക്കാൻ നിങ്ങൾക്ക് ഒരു അവസരം.

   'ക്രിട്ടിക്കൽ തിങ്കിംഗ് കോമ്പിറ്റിഷൻ' എന്നു പേരിട്ടിരുക്കുന്ന മത്സരം കേരള സർവകലാശാലയിലെ കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫർമറ്റിക്സ് വകുപ്പാണ് സംഘടിപ്പിക്കുന്നത്. ടെലിവിഷൻ പരസ്യങ്ങളെ ക്രിയാത്മകമായി വിമർശന വിധേയമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനുവരി 31നു മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

   കേരള സർവകലാശാലയാണ് മത്സരം സംഘടിപ്പിക്കുന്നത്


   പരസ്യങ്ങളുടെ പിന്നിലെന്താണ്, പരസ്യത്തിലെ അവകാശവാദങ്ങൾക്ക് കൃത്യമായ തെളിവുകൾ ഉണ്ടോ, എന്തൊക്കെയാണ് പരസ്യങ്ങളിൽ നമ്മളോട് പറയാതിരിക്കുന്നത് എന്നിവയെല്ലാം ക്രിട്ടിക്കൽ തിങ്കിംഗ് മത്സരത്തിൽ ചർച്ചയാകും.

   "ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവ് ആണെങ്കിൽ പ്രസ്റ്റിജീന്‍റെ പ്രഷർ കുക്കർ വാങ്ങി കൊടുക്കണമെന്ന്, അപ്പോൾ പ്രസ്റ്റീജിന്‍റെ പ്രഷർ കുക്കർ ഇല്ലാത്ത വീട്ടിലൊന്നും ഭർത്താവ് ഭാര്യയെ സ്നേഹിച്ചിട്ടില്ല എന്നു കൂടിയാണ്" - ഒരിക്കൽ പ്രസംഗത്തിനിടെ യുവജന ക്ഷേമബോർഡ് ചെയർപേഴ്സൺ ചിന്ത ജെറോം പ്രസംഗത്തിൽ പറഞ്ഞതാണ്. ചിലപ്പോളൊക്കെ ഇതിനേക്കാൾ കഷ്ടമാണ് പല പരസ്യങ്ങളും. അതിനെയെല്ലാം ഇഴ കീറി ചർച്ച ചെയ്യാൻ കൂടിയാണ് യുവതലമുറയെ കേരള സർവകലാശാല ക്രിട്ടിക്കൽ തിങ്കിംഗിലേക്ക് സ്വാഗതം ചെയ്യുന്നത്.

   First published: